ദില്ലി : നാല് ദിവസത്തെ ഔദ്യോഗിക ഇന്ത്യാ സന്ദര്‍ശനത്തിനെത്തിയ അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സുമായി പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ ചർച്ച പൂർത്തിയായി. ലോക് കല്യാണ്‍ മാര്‍ഗിലെ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ വെച്ചാണ് ഇരുവരും തമ്മിലുള്ള ചര്‍ച്ച നടന്നത്. ഊര്‍ജം, പ്രതിരോധം, തന്ത്രപ്രധാനമായ സാങ്കേതികവിദ്യകള്‍ എന്നിവയിലുള്ള സഹകരണം തുടരാൻ ചര്‍ച്ചയില്‍ തീരുമാനമായി. അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനുള്ള ആശംസയും മോദി കൈമാറി.
ഇനി രാവിലെ ദില്ലി വിമാനത്താവളത്തിൽ കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവാണ് വാൻസിനേയും കുടുംബത്തെയും സ്വീകരിച്ചത്.കുടുംബം ദില്ലിയിലെ പ്രശസ്തമായ അക്ഷർധാം ക്ഷേത്രം സന്ദർശിച്ചു. ന
ഇന്ന് രാത്രി രാജസ്ഥാനിലെ ജയ്പുരിലേക്ക് പോകുന്ന വാൻസും കുടുംബവും പ്രസിദ്ധമായ രാംബാഗ് കൊട്ടാരത്തിലാണ് തങ്ങുക. നാളെ യുനെസ്‌കോ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയ ജയ്പുരിലെ അമേർ കോട്ട ഉൾപ്പെടെ ഉള്ള സ്ഥലങ്ങൾ സന്ദർശിക്കും. ഉച്ചകഴിഞ്ഞ് രാജസ്ഥാൻ ഇന്റർനാഷണൽ സെന്ററിൽ നടക്കുന്ന പരിപാടിയിൽ ട്രംപ് ഭരണകൂടത്തിന് കീഴിലെ ഇന്ത്യ – അമേരിക്ക ബന്ധം എന്ന വിഷയത്തിൽ സംസാരിക്കും.
23ന് വാൻസും കുടുംബവും ആഗ്രയിൽ എത്തി ലോകാത്ഭുതങ്ങളിൽ ഒന്നായ താജ്മഹൽ സന്ദർശിക്കും. ആഗ്രയിലെ ശിൽപഗ്രാമവും വാൻസ് സന്ദർശിക്കും. വൈകുന്നേരം ജയ്പുരിലേക്ക് മടങ്ങുന്ന സംഘം വ്യാഴാഴ്ച ജയ്പുരിൽനിന്ന് അമേരിക്കയിലേക്ക് മടങ്ങും.

