ബാലസോർ : രാജ്യത്തെ ഞെട്ടിച്ച ഒഡീഷയിലെ ട്രെയിൻ ദുരന്തത്തിൽ 261 മരണമാണു ഇതുവരെ സ്ഥിരീകരിച്ചത്. 650പേർക്ക് അപകടത്തിൽ പരിക്കേറ്റു. ഇന്നലെത്തെ ദുരന്തത്തിന് കാരണമായ കൊറമാണ്ഡൽ എക്സ്പ്രസ് പാളം തെറ്റി മരണം റിപ്പോർട്ട് ചെയ്യുന്നത് ഇത് ആദ്യമായല്ല. 2009 ഫെബ്രുവരി 13ന് കൊറമാണ്ഡൽ എക്സ്പ്രസ് പാളം തെറ്റിയുണ്ടായ അപകടത്തിൽ 16 ജീവനാണ് പൊലിഞ്ഞത്
ജാജ്പുർ റോഡ് റെയിൽവേ സ്റ്റേഷൻ അതിവേഗത്തിൽ പിന്നിട്ടതിനു പിന്നാലെ ട്രാക്ക് മാറുമ്പോഴാണ് അന്ന് കൊറമാണ്ഡൽ എക്സ്പ്രസ് പാളം തെറ്റിയത്. പാളം തെറ്റിയ എൻജിൻ തലകീഴായി മറിഞ്ഞതിനു പിന്നാലെ മറ്റു ബോഗികൾ നാലുപാടും ചിതറിയാണ് അപകടമുണ്ടായത്. രാത്രി 7.30നും 7.40നും ഇടയിലായിരുന്നു അപകടം.
2002 മാർച്ച് 15നു ഹൗറ-ചെന്നൈ കോറമണ്ഡൽ എക്സ്പ്രസ് നെല്ലൂരിൽ വച്ച് ട്രെയിനിന്റെ ഏഴോളം ബോഗികൾ പാളം തെറ്റി. മരണം റിപ്പോർട്ട് ചെയ്തില്ലെങ്കിലും അന്നു നൂറിലധികം പേർക്കാണ് പരിക്കേറ്റത്.
12842 നമ്പർ കൊറമാണ്ഡൽ എക്സ്പ്രസ് പശ്ചിമ ബംഗാളിലെ ഷാലിമാറിനും തമിഴ്നാട്ടിലെ ചെന്നൈ സെൻട്രലിനും ഇടയിൽ സർവീസ് നടത്തുന്ന ട്രെയിനാണ്. 27 മണിക്കൂറും 5 മിനിറ്റും കൊണ്ട് 1662 കിലോമീറ്ററാണ് യാത്രയിൽ ട്രെയിൻ പിന്നിടുന്നത്.
ഇന്നലെ രാത്രി ഏഴരയോടെ കൊറമാണ്ഡല് എക്സ്പ്രസാണ് ആദ്യം പാളം തെറ്റിയത്. കൊറമാണ്ഡല് എക്സ്പ്രസിന്റെ കോച്ചുകള് ചരക്ക് ട്രെയിനില് ഇടിച്ചു. കുറച്ചു കോച്ചുകള് എതിര്വശത്തെ ട്രാക്കില് വരികയായിരുന്ന യശ്വന്ത്പുര് – ഹൗറ എക്സ്പ്രസിൽ ഇടിച്ചു. അതോടെ യശ്വന്ത്പുര് – ഹൗറ ട്രെയിനിന്റെ കോച്ചുകളും പാളം തെറ്റി മറിഞ്ഞു.
ദില്ലി : ഇലക്ഷന് കമ്മീഷനെതിരെ (EC) പ്രതിപക്ഷം നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല് ഗാന്ധി തന്നെ…
ദില്ലി : ചീഫ് ഇലക്ഷന് കമ്മീഷണര് ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കുന്ന പ്രതിപക്ഷ നേതാവ് രാഹുല് ഗാന്ധിക്കെതിരെ…
ദില്ലി : ലോകത്തിലെ ഏറ്റവും അപകടകരമായ രാജ്യങ്ങളുടെ പട്ടിക Numbeo-യുടെ 2026 ക്രൈം ഇന്ഡക്സ് (Crime Index) പുറത്തുവിട്ടു. കുറ്റകൃത്യങ്ങളുടെ…
ലഡാക്ക് ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും ചൈന എത്ര നിഷേധിച്ചാലും യഥാര്ഥ വസ്തുതകളെ ഇല്ലാതാക്കാനാവില്ലെന്നും കേന്ദ്ര സര്ക്കാര് വ്യക്തമാക്കി. ലഡാക്കിലെ 28…
നവരാത്രിയുടെ മൂന്നാം നാളില് രാജ്യത്തിന് ആശംസകള് നേര്ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത്തവണ നവരാത്രി ആശംസയോടൊപ്പം ഒരു മലയാള സിനിമയിലെ…
ദില്ലി പ്രതിഷേധം റിപ്പോര്ട്ട് ചെയ്യുകയായിരുന്ന മൂന്ന് മാസം ഗര്ഭിണിയായ മാധ്യമപ്രവര്ത്തകയെ കോണ്ഗ്രസ് നേതാവ് രാഹുല് ഗാന്ധി കയ്യേറ്റം ചെയ്തതായി ബി.ജെ.പി…