Thursday, January 1, 2026

കൊറോണ വൈറസ്; ചൈനയില്‍ മാത്രം മരിച്ചവരുടെ എണ്ണം 800 കടന്നു

കൊറോണ വൈറസ് ബാധിച്ച് ചൈനയില്‍ മരിച്ചവരുടെ എണ്ണം 811 ആയി. കഴിഞ്ഞ ഒരു ദിവസത്തിനിടെ 89 പേരാണ് മരിച്ചത്. ഇതില്‍ ഒരു ജപ്പാന്‍കാരനും ഒരു അമേരിക്കക്കാരനും ഉള്‍പ്പെടുന്നു. മൊത്തം കൊറോണ ബാധിച്ചവരുടെ എണ്ണം 37,198 ആയി.

ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കിടയിലും ചൈനയില്‍ കൊറോണ ബാധിതരുടെ എണ്ണം ഏറുകയാണ്. ഇന്നലെ മാത്രം രോഗം ബാധിച്ച് ചൈനയില്‍ മരിച്ചത് 89 പേരില്‍ 81 പേരും ഹുബൈ പ്രവിശ്യയിലാണ്. നേരത്തെ ചൈനയ്ക്ക് പുറത്ത് കൊറോണ ബാധിച്ച് ഹോങ്കോങിലും ഫിലിപ്പൈന്‍സിലും ഓരോരുത്തര്‍ മരിച്ചിരുന്നു.

രണ്ട് പതിറ്റാണ്ട് മുമ്പ് ചൈനയെയും ഹോങ്കോങിനെയും ഭീതിയിലാഴ്ത്തിയ സാര്‍സ് ബാധിച്ച് മരിച്ചവരുടെ എണ്ണം കൊറോണ മറികടന്നു. നിലവില്‍ 25 രാജ്യങ്ങളിലാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്.

അതേസമയം വുഹാനിലുണ്ടായിരുന്ന 174 പേരെ പ്രത്യേക വിമാനത്തില്‍ സിംഗപ്പൂര്‍ തങ്ങളുടെ രാജ്യത്തെത്തിച്ചു. ജനുവരി 30ന് ആദ്യഘട്ടത്തില്‍ വുഹാനില്‍ നിന്ന് 92 പേരെ സിംഗപ്പൂര്‍ പ്രത്യേക വിമാനത്തില്‍ രാജ്യത്തെത്തിച്ചിരുന്നു.

Related Articles

Latest Articles