Friday, January 2, 2026

കേരളത്തിലും കൊറോണ വൈറസ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: ചൈനയിൽ നിന്നെത്തിയ മലയാളി വിദ്യാർഥിക്ക് കൊറോണ വൈറസ് ബാധ. ചൈനയിലെ വുഹാൻ യൂണിവേഴ്‌സിറ്റിയിൽനിന്നെത്തിയ മലയാളി വിദ്യാർഥിയിലാണ് വൈറസ് കണ്ടെത്തിയത്. കേന്ദ്ര ആരോഗ്യമന്ത്രാലയംഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.

വിദ്യാർഥിയെ നിരീക്ഷിച്ചുവരികയാണെന്നും കുട്ടിയുടെ ആരോഗ്യനില ഗുരുതരമല്ലെന്നും അധികൃതർ അറിയിച്ചു. കുട്ടിയെ ഐസോലേഷൻ വാർഡിലേക്ക് മാറ്റിയതായും കേന്ദ്രആരോഗ്യമന്ത്രാലയം അറിയിച്ചു.

അതേസമയം വിദ്യാർഥിയെ സംബന്ധിച്ച വിവരങ്ങളോ, കുട്ടി എവിടെയാണോന്നോ കേന്ദ്രം വെളിപ്പെടുത്തിയിട്ടില്ല. സംസ്ഥാന സർക്കാരും ഇതുസംബന്ധിച്ച് സ്ഥിരീകരണം നടത്തിയിട്ടില്ല.

Related Articles

Latest Articles