ബെയ്ജിംഗ് : കൊറോണ വൈറസ് രോഗബാധ നിയന്ത്രിക്കാനുള്ള ബെയ്ജിംഗ് ഭരണകൂടത്തിന്റെ ശ്രമങ്ങള്‍ ഒരു വഴിക്ക് നടക്കുമ്പോള്‍ വെല്ലുവിളി ഉയര്‍ത്തി മരണസംഖ്യ ദിനംപ്രതി കൂടുന്നു. കൊറോണ ബാധമൂലമുള്ള മരണം 490 ആണ്. 3884 പേര്‍ക്ക് പുതുതായി രോഗം പിടിപെട്ടു. 24324 പേര്‍ക്കു രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
ഇതിനിടെ രോഗം ആദ്യം പൊട്ടിപ്പുറപ്പെട്ട വുഹാനില്‍ കൂടുതല്‍ ആശുപത്രികള്‍ തയാറാക്കുന്ന തിരക്കിലാണ് അധികൃതര്‍. ആയിരം കിടക്കകളുള്ള ഒരു ആശുപത്രി ഒന്‍പതു ദിവസത്തിനകം ഇവിടെ പണിതീര്‍ത്തത് കഴിഞ്ഞദിവസം പ്രവര്‍ത്തനസജ്ജമായി. 1300 കിടക്കകളുള്ള മറ്റൊരു ആശുപത്രി ബുധനാഴ്ച പൂര്‍ത്തിയാവും. വുഹാനില്‍ എട്ട് മൊബൈല്‍ കാബിന്‍ ഹോസ്പിറ്റലുകള്‍ കൂടി തുറക്കുമെന്ന് ചൈനാ ഡെയ്‌ലി അറിയിച്ചു.
ഇതിനിടെ രോഗം പടരുന്നതു തടയാനായി ചൈനയുടെ സ്‌പെഷല്‍ അഡ്മിനിസ്‌ട്രേറ്റീവ് റീജനായ മക്കാവുവിലെ കാസിനോകള്‍ രണ്ടാഴ്ചത്തേക്ക് അടയ്ക്കാന്‍ ഉത്തരവിട്ടു. ലോക ചൂതാട്ടകേന്ദ്രമെന്നറിയപ്പെടുന്ന മക്കാവുവില്‍ പത്തുപേര്‍ക്കു രോഗം സ്ഥിരീകരിച്ചു. ലാസ് വേഗസിന്റെ ഏഴിരട്ടി ബിസിനസ് നടക്കുന്ന മക്കാവുവിലെ കാസിനോകള്‍ അടച്ചത് സാന്പത്തിക പ്രതിസന്ധിക്കിടയാക്കും.
തിരുവനന്തപുരം: വെങ്ങാനൂർ പൗർണ്ണമിക്കാവ് ശ്രീ ബാല ത്രിപുര സുന്ദരി ദേവീ ക്ഷേത്രത്തിൽ ധനു മാസത്തിലെ പൗർണ്ണമി ദിനമായ നാളെ നട…
പത്തനംതിട്ട: പത്തനംതിട്ടയിൽ പോക്‌സോ കേസ് പ്രതിയ്ക്ക് ജാമ്യം നിന്ന് സിഐ. സൈബർ സെൽ സിഐ സുനിൽ കൃഷ്ണനാണ് പ്രതിയ്ക്ക് വേണ്ടി…
ശ്രീനഗർ: കഴിഞ്ഞ നവംബറിൽ ദില്ലി ചെങ്കോട്ടയ്ക്ക് സമീപം നടന്ന ഭീകരാക്രമണത്തിന്റെ അന്വേഷണത്തിന്റെ ഭാഗമായി ഷോപ്പിയാനിലെ പദ്‌പവൻ വനമേഖലയിൽ ദേശീയ അന്വേഷണ…
ഉത്തർപ്രദേശിൽ ഭൂമാഫിയയുടെ കൈകളിൽ നിന്ന് തന്റെ പിതൃസ്വത്ത് തിരിച്ചുപിടിക്കാൻ വർഷങ്ങളായി പോരാടിയ സൈനികന്റെ മകൾക്ക് പുതുവർഷത്തിൽ നീതി വാങ്ങി നൽകി…
മുംബൈ : പുതുവത്സര ആഘോഷങ്ങൾക്കിടെ മുംബൈയിൽ ഞെട്ടിപ്പിക്കുന്ന ക്രൂരത. വിവാഹ അഭ്യർത്ഥന നിരസിച്ചതിനെത്തുടർന്ന് 44-കാരനായ കാമുകൻ്റെ ജനനേന്ദ്രിയം 25-കാരിയായ യുവതി…
ധർമ്മശാല: ഹിമാചൽ പ്രദേശിലെ ഗവൺമെന്റ് ഡിഗ്രി കോളേജിൽ റാഗിങ്ങിനും ലൈംഗികാതിക്രമത്തിനും ഇരയായ പെൺകുട്ടിയുടെ മരണ മൊഴി പുറത്ത് വന്നതിന് പിന്നാലെ…