Wednesday, December 17, 2025

കൊറോണയ്ക്ക് പിന്നാലെ ചൈനയില്‍ പക്ഷിപ്പനിയും

ബെയ്ജിങ്‌ : കൊറോണ വൈറസിന് പിന്നാലെ ചൈനയില്‍ പക്ഷിപ്പനി പടര്‍ന്നു പിടിക്കുന്നതായി റിപ്പോര്‍ട്ട്. ചൈനയില്‍ തന്നെ ഹുനാന്‍ പ്രവിശ്യയിലാണ് എച്ച്5എന്‍1 പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഷുവാങ്കിംഗ് ജില്ലയിലെ ഷായാങ് നഗരത്തിലുള്ള ഒരു ഫാമിലാണ് പക്ഷിപ്പനി പടര്‍ന്നുപിടിച്ചിരിക്കുന്നതെന്ന് ചൈനയിലെ കൃഷി ഗ്രാമ വികസന മന്ത്രാലയം അറിയിച്ചു.ഈ ഫാമില്‍ 7850 കോഴികളാണ് ഉണ്ടായിരുന്നത്. ഇതില്‍ 4500 എണ്ണം ചത്തു. പക്ഷിപ്പനി അതിവേഗം പടരുന്നത് കണക്കിലെടുത്ത് പ്രവിശ്യയിലുള്ള 17,828 ഫാമുകളിലുള്ള കോഴികളെ കൊന്നൊടുക്കിയതായും മന്ത്രാലയം അറിയിച്ചു.

എന്നാല്‍ ഇതുവരേം മനുഷ്യരിലേക്ക് രോഗം പടര്‍ന്നതായി റിപ്പോര്‍ട്ടില്ല. ഇതിനകം 304 പേരാണ് ചൈനയില്‍ കൊറോണ വൈറസ് ബാധിച്ച് മരണപ്പെട്ടത്. കൊറോണ വൈറസിന്റെ ഉത്ഭവ കേന്ദ്രമായ വുഹാന് സമീപമുള്ള പ്രവിശ്യയാണ് ഹുനാന്‍.

Related Articles

Latest Articles