പത്തനംതിട്ട : തൃശൂരില്‍ കൊറോണ സ്ഥിരീകരിച്ച വിദ്യാര്‍ത്ഥിനിക്കൊപ്പം യാത്ര ചെയ്ത വിദ്യാര്‍ത്ഥിനിയെയാണ് ഐസോലേഷന്‍ വാര്‍ഡില്‍ പ്രവേശിച്ചത്. പനി ലക്ഷണങ്ങള്‍ കാണിച്ചതിന് പിന്നാലെയാണ് വിദ്യാര്‍ത്ഥിനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സാംപിള്‍ പരിശോധനാ ഫലം വന്നിട്ടില്ല.
കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട് വിവിധ ജില്ലകളില്‍ നിന്നായി സംസ്ഥാനത്ത് 1471 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 1421 പേര്‍ വീടുകളിലും 50 പേര്‍ ആശുപത്രിയിലും നിരീക്ഷണത്തില്‍ തുടരുകയാണ്. ഏറ്റവും കൂടുതല്‍ ആളുകള്‍ നിരീക്ഷണത്തിലുള്ളത് കോഴിക്കോട് ജില്ലയിലാണ്. ആശുപത്രികളിലും വീടുകളിലുമായി 214 പേരാണ് നിരീക്ഷണത്തിലുള്ളത്.

