Sunday, December 14, 2025

കരമനയില്‍ വീടിനുള്ളില്‍ ദമ്പതികൾ മരിച്ച നിലയില്‍ ! ഭര്‍ത്താവിനെ കൊലപ്പെടുത്തി ഭാര്യ ജീവനൊടുക്കുകയായിരുന്നുവെന്ന് സംശയം ; കുടുംബത്തിന് സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നതായി ബന്ധുക്കൾ

തിരുവനന്തപുരം : കരമനയില്‍ വീടിനുള്ളില്‍ ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി. സതീഷ് (52), ബിന്ദു (44) എന്നിവരാണ് മരിച്ചത്. ഭര്‍ത്താവിനെ കഴുത്തറുത്ത് മരിച്ച നിലയിലും ഭാര്യയെ തൂങ്ങിമരിച്ച നിലയിലുമാണ് കണ്ടെത്തിയത്. ആത്മഹത്യയാണെന്ന പ്രാഥമിക നിഗമനത്തിലാണു പോലീസ്. സതീഷിനെ കഴുത്തറുത്ത നിലയിലും ബിന്ദുവിനെ തൂങ്ങിമരിച്ച നിലയിലുമാണു കണ്ടെത്തിയത്. ഭര്‍ത്താവിനെ കൊലപ്പെടുത്തി ഭാര്യ ജീവനൊടുക്കുകയായിരുന്നുവെന്നാണ് നിഗമനം.

കുടുംബത്തിന് 2.30 കോടി രൂപയുടെ സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നതായി ബന്ധുക്കൾ പറയുന്നു. ബാങ്കിൽനിന്ന് 64 ലക്ഷം രൂപ എടുത്തിരുന്നു. പിന്നീടു തിരിച്ചടവ് മുടങ്ങി. പണം തിരിച്ചടയ്ക്കാൻ കഴിയാത്ത സാഹചര്യത്തിൽ വീടിനു ജപ്തി ഭീഷണിയുണ്ടായിരുന്നെന്നും ബന്ധുക്കൾ പറഞ്ഞു. .

Related Articles

Latest Articles