Suicide
കോട്ടയം: ദമ്പതികളെ തൂങ്ങിമരിച്ച നിലയില് കണ്ടെത്തി. കോട്ടയം വൈക്കത്താണ് സംഭവം. വൈക്കം ചെമ്മനാകരി, ആഞ്ചിലത്തറയിൽ തങ്കച്ചൻ(58), ഭാര്യ ഓമന (54) എന്നിവരാണ് മരിച്ചത്. ഭാര്യ കട്ടിലിൽ മരിച്ച നിലയിലും, ഭർത്താവ് വീടിന് സമീപത്തെ മരത്തിൽ തൂങ്ങി മരിച്ച നിലയിലും ആണ് കാണപ്പെട്ടത്.
ഇന്നു രാവിലെ ഇരുവരേയും കാണാതിരുന്നതിനെ തുടർന്ന് സമീപത്ത് താമസിക്കുന്ന ബന്ധുക്കൾ അന്വേഷിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്. കോവിഡ് ബാധിച്ച ഇരുവരും രോഗമുക്തി നേടിയിരുന്നു. ഓമന ഹൃദ്രോഗി കൂടിയാണ്. രാത്രിയിൽ ഓമന മരിച്ചതറിഞ്ഞ് ഭർത്താവ് ആത്മഹത്യ ചെയ്തതാകാമെന്നാണ് പ്രാഥമിക നിഗമനം. കൂലിപ്പണിക്കാരായ ഇവർക്ക് മക്കളില്ല. വൈക്കം പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona
ഭീകരവാദത്തെ പ്രോത്സാഹിപ്പിച്ചതിന്റെ ദുരിതം അനുഭവിച്ചറിഞ്ഞ് പാകിസ്ഥാൻ സാമ്പത്തികമായി തകർന്നടിയുന്ന കാഴ്ചയാണ് ഇപ്പോൾ പുറത്തുവരുന്നത്. 2019-ൽ പുൽവാമയിൽ നടന്ന ഭീകരാക്രമണത്തെ തുടർന്ന്…
ദില്ലി: അഗ്നിവീർ പദ്ധതിയിൽ നിർണായക മാറ്റവുമായി കേന്ദ്രസർക്കാർ. നാലുവർഷത്തെ സൈനികസേവനം പൂർത്തിയാക്കിയിട്ടും സ്ഥിരനിയമനത്തിന് അവസരം ലഭിക്കാത്ത അഗ്നിവീറുകൾക്ക് രണ്ടുവർഷം കൂടി…
ആർഷഭാരത പാരമ്പര്യത്തിന്റെയും സനാതന ധർമ്മമൂല്യങ്ങളുടെയും ഉൽപത്തിഭൂമിയായ ഭാരതത്തിന്റെ സാമ്പത്തിക തലസ്ഥാനമായ മുംബൈ, ആഗോള ഹൈന്ദവ സംഗമത്തിന് വേദിയാകാനൊരുങ്ങുന്നു. 2026 ഡിസംബർ…
ദുബായ് : പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധസാഹചര്യം ശക്തമാകുകയാണ്. അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം പുതിയൊരു സൈനിക ഏറ്റുമുട്ടലിലേക്ക് നീങ്ങുമെന്ന ആശങ്കയ്ക്കിടെ,…
കേരള കോൺഗ്രസിൽ മന്ത്രിസ്ഥാനത്തെയും കെ.പി.സി.സി അധ്യക്ഷ പദവിയെയും ചൊല്ലി പുതിയ രാഷ്ട്രീയ ചർച്ചകൾ സജീവമാകുന്നു. എ.പി. അനിൽകുമാർ കെ.പി.സി.സി അധ്യക്ഷനാകുന്നതിനായി…
ദക്ഷിണ ഭാരതത്തിലെ അതിപ്രശസ്തമായ മഹാ തീർത്ഥാടന കേന്ദ്രമായ ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രത്തിലെ അന്താരാഷ്ട്ര പ്രശസ്തമായ പൊങ്കാല മഹോത്സവത്തിന് ഒരുക്കങ്ങൾ…