തിരുവനന്തപുരം: അമ്മയറിയാതെ കുഞ്ഞിനെ ദത്ത് നൽകിയ സംഭവത്തിൽ അതിനിര്‍ണായക ഡിഎൻഎ പരിശോധനാ ഫലം ഇന്ന് ലഭിച്ചേക്കും. അനുപമയുടേയും അജിത്തിന്റേയും ഡിഎൻഎ പരിശോധനാഫലം ഇന്ന് വൈകിട്ടോടെ ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് ലഭിക്കുമെന്നാണ് വിവരം.
രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ബയോടെക്‌നോളജിയിലാണ് പരിശോധന നടത്തുന്നത്. കഴിഞ്ഞ ദിവസമാണ് കുഞ്ഞിന്റേയും അനുപമയുടേയും അജിത്തിന്റേയും ഡിഎൻഎ പരിശോധനാ സാമ്പിൾ ശേഖരിച്ചത്. ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് ലഭിക്കുന്ന പരിശോധനാഫലം അന്വേഷണ റിപ്പോർട്ടിനൊപ്പമായിരിക്കും കോടതിയിൽ സമർപ്പിക്കുന്നത്.
അതേസമയം കുഞ്ഞ് അനുപമയുടേതാണോ എന്ന കാര്യത്തിന് വ്യക്തത വരുത്തുന്ന നിർണ്ണായക ഡി.എൻ.എ ഫലമാണ് ഇന്ന് ലഭിക്കുന്നത്. ഡിഎൻഎ പരിശോധനയ്‌ക്കുള്ള സാംപിൾ ശേഖരിച്ചാൽ 24 മണിക്കൂറിനുള്ളിൽ പരിശോധനാഫലം ലഭിക്കും. സർക്കാർ ഏജൻസികൾക്കോ കോടതികൾക്കോ മാത്രമേ ഡിഎൻഎ പരിശോധനാഫലം കൈമാറാനാകൂ. ഇത് പ്രകാരമാണ് ഡിഎൻഎ റിപ്പോർട്ട് സിഡബ്ല്യുസിക്ക് കൈമാറുന്നത്. പരിശോധനക്കായി മൂന്ന് പേരുടേയും സാമ്പിൾ ശേഖരിച്ചപ്പോഴും സിഡബ്ല്യുസി ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യം ഉണ്ടായിരുന്നു.
കൂടാതെ ദത്ത് നടപടിക്രമങ്ങളുമായുള്ള അന്വേഷണ റിപ്പോർട്ട് ഈ മാസം 29 ന് കോടതിയിൽ സമർപ്പിക്കാനിരിക്കുകയാണ്. ഡിഎൻഎ ടെസ്റ്റ് നടത്തുന്നത് പരിഗണിച്ച് ഈ മാസം 29 വരെ സിഡബ്ല്യുസി സമയം നീട്ടി ആവശ്യപ്പെടുകയായിരുന്നു. റിപ്പോർട്ടിനൊപ്പം ഡിഎൻഎ പരിശോധനാ ഫലവും കോടതിയിൽ ഹാജരാക്കും. ഈ മാസം 30 നാണ് കേസ് തിരുവനന്തപുരം കുടുംബകോടതി പരിഗണിക്കുന്നത്.
ഡിഎൻഎ ഫലം പോസിസ്റ്റീവായാൽ കുഞ്ഞിനെ തിരികെ നൽകാനുള്ള നടപടികള്‍ CWC സ്വീകരിക്കും. നിയമോപദേശത്തിൻറെ അടിസ്ഥാനത്തിലായിരിക്കും തുടർന്നുള്ള നടപടികള്‍. അതേ സമയം അനുപമ ശിശുക്ഷേമ സമിതിക്ക് മുന്നിൽ നടത്തുന്ന സമരം തുടരുകയാണ്.
ബംഗ്ലാദേശിൽ മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ തിരിച്ചുവരവ് പ്രഖ്യാപനത്തിന് പിന്നാലെ രാഷ്ട്രീയ സംഘർഷം രൂക്ഷമാകുന്നു. അവാമി ലീഗ് ആഹ്വാനം ചെയ്ത…
ഛത്തീസ്ഗഢിലെ മാവോയിസ്റ്റ് വിരുദ്ധ നീക്കങ്ങളുടെ ഭാഗമായി ബിജാപൂർ ജില്ലയിൽ ഭൂമിക്കടിയിൽ ഒളിപ്പിച്ച നിലയിൽ വൻതോതിൽ സ്വർണവും പണവും സുരക്ഷാസേന പിടിച്ചെടുത്തു.…
കേരള ക്ഷേത്ര സംരക്ഷണ സമിതി തിരുവനന്തപുരം താലൂക്കിന്റെ നേതൃത്വത്തിൽ ആരാധനാസ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു. തിരുവനന്തപുരം ഫോർട്ട് സ്കൂളിൽ താലൂക്ക് പ്രസിഡന്റ്…
ത്രിപുരയിലെ യു.എൻ.സി നഗർ അതിർത്തി മേഖലയിൽ നടത്തിയ സുരക്ഷാ പരിശോധനയിൽ ഒരു ബംഗ്ലാദേശ് പൗരനെയും നാല് ഇന്ത്യൻ ഇടനിലക്കാരെയും സുരക്ഷാസേന…
അൽബേനിയയുടെ 114-ാമത് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് തലസ്ഥാനമായ ടിറാനയിൽ നടന്ന സർക്കാർ വിരുദ്ധ പ്രതിഷേധം അക്രമാസക്തമായി. പ്രധാനമന്ത്രി എഡി രാമയുടെ രാജി ആവശ്യപ്പെട്ട്…
ബ്രിട്ടനിലെ തൊഴിൽ–പെൻഷൻ വകുപ്പായ ഡിപ്പാർട്ട്‌മെന്റ് ഫോർ വർക്ക് ആൻഡ് പെൻഷൻസിന്റെ (DWP) ഡിജിറ്റൽ സംവിധാനങ്ങൾക്ക് നേരെയുണ്ടായ സൈബർ ആക്രമണത്തെത്തുടർന്ന് നിരവധി…