കണ്ണൂർ: കണ്ണൂരിൽ കോടതി നടപടിയ്ക്കിടെ പ്രതികളുടെ ദൃശ്യം ചിത്രീകരിച്ചതിന് കസ്റ്റഡിയിലായ സിപിഎം വനിതാ നേതാവും പയ്യന്നൂർ നഗരസഭ മുൻ ഉപാദ്ധ്യക്ഷയുമായ കെ.പി ജ്യോതി മാപ്പപേക്ഷ എഴുതി നൽകണമെന്ന് കോടതി. തളിപ്പറമ്പ് അഡീഷണൽ ജില്ലാ സെഷൻസ് കോടതിയുടേതാണ് നടപടി. 1000 പിഴയും ഇവർ അടയ്ക്കണം. അധികാരത്തിന്റെ ധാർഷ്ട്യം വേണ്ടെന്നും കോടതി പറഞ്ഞു.
തളിപ്പറമ്പ് അഡീഷണൽ ജില്ലാ സെഷൻസ് കോടതിയിൽ ധനരാജ് വധക്കേസിലെ വിചാരണ നടക്കുന്നതിനിടെ ആണ് ജ്യോതി പ്രതികളുടെ ദൃശ്യങ്ങൾ പകർത്തിയത്. ഇതിനിടെ ജഡ്ജി ജ്യോതിയെ കസ്റ്റഡിയിൽ എടുക്കാൻ ആവശ്യപ്പെട്ടത്. തുടര്‍ന്ന് പൊലീസ് ജ്യോതിയെ കസ്റ്റഡിയിലെടുക്കുക ആയിരുന്നു.

