Tuesday, December 23, 2025

കൊവാക്‌സിന്റേയും കോവീഷീല്‍ഡിന്റേയും വിപണിവില കുത്തനെ കുറക്കും ?

ദില്ലി: കൊറോണ (Corona) വൈറസ് രോഗത്തിനെതിരായ (കോവിഡ്-19) വാക്‌സിനുകൾ താങ്ങാനാവുന്ന വിലക്ക് നൽകാനുള്ള ശ്രമത്തിന്റെ ഭാഗമായി കോവിഷീൽഡിന്റെയും കോവാക്സിന്റെയും വില ഒരു ഡോസിന് 275 രൂപയായി പരിമിതപ്പെടുത്താൻ സാധ്യതയുള്ളതായി റിപ്പോർട്ട്. വില പരിധി നിശ്ചയിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിക്കാൻ നാഷണൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിംഗ് അതോറിറ്റിക്ക് (എൻപിപിഎ) നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ട് പറയുന്നു.

നിലവിലെ നിരക്ക് അനുസരിച്ച്, ഭാരത് ബയോടെക് നിർമ്മിക്കുന്ന കോവാക്‌സിന്റെ ഓരോ ഡോസിന്റെയും വില ₹1,200 ആണ്, അതേസമയം സെറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ കോവിഷീൽഡിന് സ്വകാര്യ സൗകര്യങ്ങളിൽ ₹780 ആണ്. 150 സേവന നിരക്കും വിലയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ ഡയറക്ടർ (ഗവൺമെന്റ് ആൻഡ് റെഗുലേറ്ററി അഫയേഴ്സ്) പ്രകാശ് കുമാർ സിംഗ്, കോവിഷീൽഡ് വാക്സിൻ സ്ഥിരമായി വിപണിയിൽ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യക്ക് ഒക്ടോബർ 25 ന് അപേക്ഷ നൽകിയിരുന്നു.

അതേസമയം കൊവാക്‌സിന്‍സ്വീ​ക​രി​ച്ച​തി​നു​ ശേ​ഷം കുട്ടികൾക്ക് പാരസെറ്റാമോള്‍ നല്‍കേണ്ടെന്ന് വാക്സിന്‍ നിര്‍മാതാക്കളായ ഭാ​ര​ത് ബ​യോ​ടെ​ക് (Bharat Biotech). ചില വാക്സിനുകള്‍ സ്വീകരിച്ചതിന് ശേഷം പാരസെറ്റാമോള്‍ നൽകാറുണ്ട്. എന്നാല്‍ കൊവാക്സിന്‍റെ കാര്യത്തില്‍ ഇതാവശ്യമില്ലെന്നാണ് ഭാ​ര​ത് ബ​യോ​ടെ​ക് വ്യക്തമാക്കുന്നത്.

Related Articles

Latest Articles