Monday, December 15, 2025

കൊവിഡ് വന്ന് പോയവര്‍ക്ക് ഒറ്റഡോസ് വാക്‌സിന്‍ ഫലപ്രദം; നിർണായക കണ്ടെത്തലുമായി ഐസിഎംആർ

ദില്ലി: കൊവിഡ് വന്ന് പോയവർക്ക് ഒറ്റഡോസ് വാക്‌സിൻ ഫലപ്രദമെന്ന് ഐസിഎംആറിന്‍റെ പുതിയ പഠനം. ഒരിക്കൽ കോവിഡ് ബാധിച്ചവരിൽ കോവക്സിന്റെ ഒറ്റ ഡോസ് കോവിഡ് വരാത്തവർക്ക് രണ്ട് ഡോസിൽ നിന്നും ലഭിക്കുന്ന പ്രതിരോധ ശേഷി ലഭിക്കുമെന്ന് ഐസിഎംആർ പഠനം വ്യക്തമാക്കുന്നു.

ഇന്ത്യൻ ജേർണൽ ഓഫ് മെഡിക്കൽ സയൻസിലാണ് പഠനം പ്രസിദ്ധീകരിച്ചത്. മുമ്പ് കൊവിഡ് ബാധിച്ചവർക്ക് കൊവാക്‌സിൻ ഒറ്റ ഡോസ് മതിയെന്ന് പരീക്ഷണങ്ങളിൽ വ്യക്തമായി. ഇത് രാജ്യത്തെ വാക്‌സിൻ വിതരണത്തിന് ഗുണകരമാകുമെന്നും പഠനത്തിൽ പറയുന്നു. ഇന്ത്യയുടെ ആദ്യത്തെ തദ്ദേശീയ കോവിഡ് -19 വാക്സിനായ, ബിബിവി 152 എന്ന നാമത്തിൽ അറിയപ്പെടുന്ന കോവാക്സിന് ജനുവരിയിലാണ് അടിയന്തിര ഉപയോഗത്തിനുള്ള സർക്കാർ അംഗീകാരം ലഭിച്ചത്.

അതേസമയം, രാജ്യത്ത് ഇന്നലെ ഒരു ദിവസം കൊണ്ടു വാക്സിന്‍ വിതരണം ഒരു കോടി കടന്നിരുന്നു. ഇന്നലെ മാത്രം ഒരു കോടിയിലധികം വാക്സിന്‍ വിതരണം നടന്നെന്ന് കേന്ദ്ര ആരോ​ഗ്യമന്ത്രാലയം അറിയിച്ചു.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles