Saturday, December 13, 2025

കൊവിഡ്19; അമേരിക്കയില്‍ ആറ് മരണം, 20 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

വാഷിങ്ടണ്‍: അമേരിക്കയില്‍ കൊവിഡ്19 ബാധിച്ചുള്ള മരണം ആറായി ഉയര്‍ന്നു.ആറ് മരണവും വാഷിങ്ടണിലാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കാലിഫോര്‍ണിയയില്‍ മാത്രം ഇരുപത് പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ന്യൂ ഹാംപ്‌ഷെയറില്‍ ആരോഗ്യ പ്രവര്‍ത്തകനും രോഗം സ്ഥിരീകരിച്ചു. ഇംഗ്ലണ്ടില്‍ വൈറസ് ബാധിതരുടെ എണ്ണം 39 ആയി.

ഇറ്റലിയില്‍ 56 പേരാണ് മരിച്ചത്. വൈറസ് വേഗത്തില്‍ പടരുന്ന സാഹചര്യത്തില്‍ യൂറോപ്യന്‍ യൂണിയന്‍ മുന്നറിയിപ്പ് തീവ്രമാക്കി. കൊവിഡ്19 ന്റെ പശ്ചാത്തലത്തില്‍ സൂപ്പര്‍മാന്‍ സിനിമയുടെ ന്യൂയോര്‍ക്കിലെ ആദ്യ പ്രദര്‍ശനം റദ്ദാക്കി. ഇന്ത്യയുള്‍പ്പെടെ അറുപത് രാജ്യങ്ങളിലായി 90294 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. മരണം 3000 കവിഞ്ഞു.ഗുരുതര സാഹചര്യമാണെന്ന് ലോകാരോഗ്യസംഘടന മുന്നറിയിപ്പ് നല്‍കി.

Related Articles

Latest Articles