Friday, December 12, 2025

ജില്ലാ ആശുപത്രി ശുചീകരണ തൊഴിലാളിയ്ക്ക് കോവിഡ്

കൊല്ലം: ജി​ല്ലാ ആശുപത്രി​യി​ലെ ശുചീകരണ തൊഴി​ലാളി​ക്ക് കോവിഡ് സ്ഥിരീകരിച്ചു . ട്രുനാറ്റ് പരി​ശോധനയി​ലാണ് രോഗബാധ സ്ഥിരീകരിച്ചത് .ഇതേ തുടർന്ന് സ്രവം പി​ സി​ ആര്‍ പരി​ശോധനയ്ക്ക് അയച്ചു. അതേസമയം , ഇയാളുമായി​ സമ്പർക്കത്തിലാവരോട് നി​രീക്ഷണത്തി​ല്‍ കഴിയാൻ ആവശ്യപ്പെട്ടി​ട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകൾ .

ഇന്നലെ കൊല്ലം ജി​ല്ലയി​ല്‍ നി​ന്നു‌‌ള‌ള 8 പേർക്ക് രാേഗം സ്ഥി​രീകരി​ച്ചിരുന്നു . കൂടുതല്‍ പേര്‍ക്ക് രോഗബാധ സ്ഥി​രീകരി​ച്ചതോടെ, ജി​ല്ലയി​ല്‍ നിയന്ത്രണങ്ങൾ കടുപ്പിച്ചിരിക്കുകയാണ് ജില്ലാ ഭരണകൂടം

Related Articles

Latest Articles