ദില്ലി: രാജ്യത്ത് 12 നും 18നും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് സെപ്റ്റംബർ മുതല്‍ വാക്‌സിൻ നൽകി തുടങ്ങും. ഇത് സംബന്ധിച്ച അനുമതി ആഴ്ചകള്‍ക്കുള്ളില്‍ ലഭ്യമാകുമെന്ന് ബന്ധപ്പെട്ട സമിതി അധ്യക്ഷന്‍ ഡോ. എന്‍.കെ അറോറ അറിയിച്ചു.സൈഡസ് വാക്‌സിനു പിറകെ കോവാക്‌സിനും അനുമതി നല്‍കിയേക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കോവാക്‌സിന്‍ മൂന്നാംഘട്ട പരിശോധന ആരംഭിച്ചിട്ടുണ്ട്. സെപ്റ്റംബര്‍ അവസാനത്തോടെ പൂര്‍ത്തിയാക്കി വാക്‌സിനേഷന് ഉപയോഗപ്പെടുത്താനാകുമെന്നാണ് കരുതുന്നത്. ജനുവരി ഫെബ്രുവരിയില്‍ രണ്ടിനും 18നുമിടയില്‍ പ്രായമുള്ള കുട്ടികള്‍ക്കും ലഭ്യമാക്കാനുമാകുമെന്ന് പ്രതീക്ഷിക്കുന്നതായി ഡോ. എന്‍.കെ അറോറ കൂട്ടിച്ചേര്‍ത്തു.
അതേസമയം രാജ്യത്ത് കഴിഞ്ഞ ദിവസം 43,393 പേര്‍ക്ക് പുതുതായി കോവിഡ് രോഗം സ്ഥിരീകരിച്ചു.വിവിധ സംസ്ഥാനങ്ങളിലായി 4.58 ലക്ഷം പേരാണ് ചികിത്സയില്‍ കഴിയുന്നത്. 911 മരണമാണ് ഇന്നലെ മാത്രം കോവിഡ് മൂലം സംഭവിച്ചത്. രാജ്യത്തെ ആകെ മരണ നിരക്ക് 4.05 ലക്ഷമായി ഉയര്‍ന്നു. നിലവില്‍ രാജ്യത്തെ കോവിഡ് രോഗമുക്തി നിരക്ക് 97.19 ശതമാനമാണ്. തുടര്‍ച്ചയായ 18ആം ദിവസവും രാജ്യത്തെ പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 10% ത്തില്‍ താഴെയാണ്.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona
തിരുവനന്തപുരം: ജയിലിൽ പൊട്ടിക്കരഞ്ഞ് ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസില്‍ അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവര്. രാത്രി വൈകി തിരുവനന്തപുരം സ്‌പെഷ്യല്‍ ജയിലിലെ സെല്ലില്‍…
ബംഗ്ലാദേശിൽ ഹിന്ദുക്കളെ കൊന്നൊടുക്കുന്ന ജമാഅത്തെ ഇസ്ലാമി കേരളത്തിൽ ഇടത് വലത് മുന്നണികളിൽ സഖ്യകക്ഷി ! വൈരുധ്യവും അപകടവും ചൂണ്ടിക്കാട്ടി ബിജെപി…
ഇറാനിൽ പ്രതിഷേധം രൂക്ഷമാകുന്നു. ജനകീയ പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് കടക്കുമ്പോൾ 250ലേറെ പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ. ഖമേനി ഭരണകൂടത്തിനെതിരെ വ്യാപക…
ആഭ്യന്തര കലഹം രൂക്ഷമായ സുഡാനിലെ സാഹചര്യം മുതെലെടുത്ത് ആയുധ വ്യാപാരം നടത്താനൊരുങ്ങി പാകിസ്ഥാൻ. പാരാമിലിട്ടറി വിഭാഗമായ റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സിനെതിരെയുള്ള…
പുറത്തു വന്നയുടൻ തന്നെ വൈറലായി മാറുകയും , വിവാദങ്ങൾക്ക് തിരികൊളുത്തുകയും , സംവിധായക ഗീതു മോഹൻദാസിനെ അവരുടെ മുൻ സ്ത്രീപക്ഷ…
ED പോലുള്ള അന്വേഷണ ഏജൻസികളിലെ കളങ്കിതരായ ഉദ്യോഗസ്ഥർക്കെതിരെ നിയമപരമായ ക്രിമിനൽ നടപടികൾ ഒഴിവാക്കി അവരെ എന്ത് കൊണ്ട് സ്വയം വിരമിച്ചു…