India

സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് കൂട്ടത്തോടെ കൊവിഡ് സ്ഥിരീകരിക്കുന്നു: തമിഴ്‌നാട്ടിലും തെലങ്കാനയിലും കടുത്ത ജാഗ്രത

ചെന്നൈ: രാജ്യത്ത് കൊവിഡിന്റെ ഏറ്റവും പുതിയ വകഭേദമായ ഒമിക്രോണ്‍ ഭീഷണി ശക്തമാകുന്നതിനിടെ തമിഴ്‌നാട്ടിലും തെലങ്കാനയിലും കൂടുതല്‍ കോവിഡ് ക്ലസ്റ്ററുകള്‍ റിപ്പോര്‍ട്ടു ചെയ്യുന്നത് ആശങ്കയാകുന്നു.

സ്കൂളുകളാണ് ക്ലസ്റ്ററുകള്‍ എന്നതാണ് ആശങ്ക കൂട്ടുന്നത്. തെലങ്കാനയിലെ സംഗറെഡ്ഡി ജില്ലയിലെ സ്‌കൂളിലും തമിഴ്‌നാട്ടിലെ തിരുപ്പൂര്‍ ജില്ലയിലെ ഒരു സ്വകാര്യ സ്‌കൂളിലുമാണ് വിദ്യാര്‍ത്ഥികള്‍ക്ക് കൂട്ടത്തോടെ കൊവിഡ് സ്ഥിരീകരിച്ചത്.

തെലങ്കാനയിലെ സംഗറെഡ്ഡി ജില്ലയിലെ മഹാത്മാ ജ്യോതിറാവു ഫുലെ വെല്‍ഫെയര്‍ സ്‌കൂളില്‍ തിങ്കളാഴ്ച 46 വിദ്യാര്‍ത്ഥികള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്ന് കഴിഞ്ഞദിവസം നടത്തിയ പരിശോധനയില്‍ 27 പേര്‍ കൂടി പോസിറ്റീവായി. ഇവിടെ ശേഷിക്കുന്ന വിദ്യാര്‍ത്ഥികളെയും ജീവനക്കാരെയും പരിശോധനയ്ക്ക് വിധേയരാക്കാനുള്ള തയ്യാറെടുപ്പിലാണ് അധികൃതര്‍.

തമിഴ്‌നാട്ടിലെ സ്‌കൂളില്‍ 27 വിദ്യാര്‍ത്ഥികള്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇവിടെയും കൂടുതല്‍ വിദ്യാര്‍ത്ഥികളെ ഉടന്‍ പരിശോധനയ്ക്ക് വിധേയരാക്കും. കര്‍ണാടകത്തിലെ മെഡിക്കല്‍, നഴ്‌സിംഗ് കോളേജ് ഉള്‍പ്പടെ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ കഴിഞ്ഞദിവസങ്ങളില്‍ കൊവിഡ് ക്ലസ്റ്ററുകള്‍ രൂപപ്പെട്ടിരുന്നു. ഒമിക്രോണ്‍ സ്ഥിരീകരിച്ച സാഹചര്യത്തില്‍ സംസ്ഥാനത്ത് കടുത്ത ജാഗ്രത തുടരുകയാണ്.

Anandhu Ajitha

Recent Posts

സ്വയം വിശ്വാസക്കുറവ് ഉണ്ടോ ? കാരണമിതാണ് | SHUBHADINAM

സ്വയം വിശ്വാസക്കുറവ് എന്നാൽ സ്വന്തം കഴിവുകളിലോ തീരുമാനങ്ങളിലോ ഉള്ള സംശയമാണ്, ഇത് ആത്മവിശ്വാസമില്ലായ്മ, സ്വയം താഴ്ത്തിക്കെട്ടൽ , മറ്റുള്ളവരെ സംശയത്തോടെ…

10 minutes ago

കേരള ഹൈക്കോടതിക്ക് പുതിയ ചീഫ് ജസ്റ്റിസ് ! ജസ്റ്റിസ് സൗമെൻ സെൻ ജനുവരി 9-ന് ചുമതലയേൽക്കും

ദില്ലി : ജസ്റ്റിസ് സൗമെൻ സെൻ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി ജനുവരി 9ന് ചുമതലയേൽക്കും. സുപ്രീംകോടതി കൊളീജിയം നൽകിയ…

12 hours ago

പി.ഒ.എസ് മെഷീനുകൾ നിർബന്ധമാക്കാനുള്ള തീരുമാനം ! പാകിസ്ഥാനിൽ വ്യാപാരികൾ പ്രക്ഷോഭത്തിലേക്ക് ; ജനുവരി 16-ന് രാജ്യവ്യാപകമായി സമ്പൂർണ്ണ കടയടപ്പ് സമരം

ഇസ്ലാമാബാദ് : കടകളിൽ പോയിന്റ് ഓഫ് സെയിൽ (POS) മെഷീനുകൾ നിർബന്ധമാക്കാനുള്ള പാക് സർക്കാരിന്റെ തീരുമാനത്തിനെതിരെ രാജ്യവ്യാപകമായി കടയടപ്പ് സമരം…

12 hours ago

തടവുകാരുടെ പട്ടിക കൈമാറി ഇന്ത്യയും പാകിസ്ഥാനും; 167 ഇന്ത്യക്കാരുടെ മോചനം വേഗത്തിലാക്കാൻ ആവശ്യപ്പെട്ട് കേന്ദ്രസർക്കാർ

ദില്ലി : സിവിലിയൻ തടവുകാരുടെയും മത്സ്യത്തൊഴിലാളികളുടെയും പട്ടിക പരസ്പരം കൈമാറി ഇന്ത്യയും പാകിസ്ഥാനും. 2008-ലെ കോൺസുലാർ ആക്സസ് കരാറിന്റെ ഭാഗമായി…

14 hours ago

പൂഞ്ചിൽ പാക് ഡ്രോൺ !! സ്ഫോടകവസ്തുക്കളും മയക്കുമരുന്നും ഇന്ത്യൻ മേഖലയിൽ ഉപേക്ഷിച്ചു അതീവ ജാഗ്രത; തിരച്ചിൽ ശക്തമാക്കി സൈന്യം

ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിൽ അതിർത്തി നിയന്ത്രണരേഖ ലംഘിച്ചെത്തിയ പാകിസ്ഥാൻ ഡ്രോൺ സ്ഫോടകവസ്തുക്കളും ആയുധങ്ങളും മയക്കുമരുന്നും ഇന്ത്യൻ മേഖലയിൽ .ഉപേക്ഷിച്ച്…

14 hours ago