Kerala

കോവിഡ് കുറഞ്ഞു തന്നെ; കേരളത്തില്‍ ഇന്ന് 719 പേര്‍ക്ക് കോവിഡ്; 7 മരണം

തിരുവനന്തപുരം: കേരളത്തില്‍ 719 പേര്‍ക്ക് (Covid) കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 152, തിരുവനന്തപുരം 135, കോട്ടയം 76, കോഴിക്കോട് 62, കൊല്ലം 57, പത്തനംതിട്ട 46, ഇടുക്കി 38, തൃശൂര്‍ 34, ആലപ്പുഴ 28, കണ്ണൂര്‍ 28, മലപ്പുറം 22, പാലക്കാട് 20, വയനാട് 15, കാസര്‍ഗോഡ് 6 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 20,250 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 19,627 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 18,929 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 698 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 98 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

നിലവില്‍ 6148 കോവിഡ് കേസുകളില്‍, 10.7 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 5 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ മുന്‍ ദിവസങ്ങളില്‍ മരണപ്പെടുകയും എന്നാല്‍ രേഖകള്‍ വൈകി ലഭിച്ചത് കൊണ്ടുള്ള 7 മരണങ്ങളും സുപ്രീം കോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 106 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 67,315 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 660 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 51 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 7 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 915 പേര്‍ രോഗമുക്തി നേടി. ഇതോടെ 6148 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 64,52,264 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

admin

Recent Posts

ഹിന്ദുക്കളെ ഇല്ലാതാക്കുന്ന സാക്കിർ നായിക്കിനെ ഇന്ത്യയുടെ ചക്രവർത്തിയായി പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി പാകിസ്ഥാൻ മൗലവി ! വീഡിയോയ്ക്ക് താഴെ അസഭ്യ വർഷവുമായി നെറ്റിസൺസ്

ഇസ്ലാമിസ്റ്റും വർഗീയ പരാമർശങ്ങളിലൂടെ കുപ്രസിദ്ധനുമായ സാക്കിർ നായിക്കിനെ ഇന്ത്യയുടെ ചക്രവർത്തിയായി പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി പാകിസ്ഥാൻ മൗലവി. സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിച്ച…

12 mins ago

പാക് ജനത ഭാരതത്തിനോടൊപ്പം ചേരുന്നു… ഇനി നടക്കാൻ പോകുന്നത് എന്ത്? |INDIA

പാക് ജനത ഭാരതത്തിനോടൊപ്പം ചേരുന്നു... ഇനി നടക്കാൻ പോകുന്നത് എന്ത്? |INDIA

18 mins ago

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ് !രാഹുലിന്റെ സുഹൃത്ത് രാജേഷ് അറസ്റ്റിൽ ! പ്രതിക്ക് രാജ്യം വിടാനുള്ള എല്ലാ ഒത്താശയും ചെയ്തത് രാജേഷെന്ന് പോലീസ്

കോഴിക്കോട് : പന്തീരാങ്കാവ് ഗാർഹിക പീഡന കേസിൽ ആദ്യ അറസ്റ്റ്. കേസിലെ പ്രതി രാഹുലിന്റെ സുഹൃത്ത് രാജേഷാണ് അറസ്റ്റിലായത്. രാഹുലിന്…

41 mins ago

“ഇൻഡി മുന്നണി അധികാരത്തിൽ വന്നാൽ അവർ രാമക്ഷേത്രം ബുൾഡോസർ ഉപയോഗിച്ച് തകർക്കും !”- ബരാബങ്കിയിലെ തെരഞ്ഞെടുപ്പു റാലിയിൽ പ്രതിപക്ഷ മുന്നണിയെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

ലക്നൗ : സമാജ്‌വാദി പാർട്ടിയും കോൺഗ്രസും ഉൾപ്പെട്ട ഇൻഡി മുന്നണി അധികാരത്തിൽ വന്നാൽ അവർ രാമക്ഷേത്രം ബുൾഡോസർ ഉപയോഗിച്ച് തകർക്കുമെന്ന്പ്രധാനമന്ത്രി…

46 mins ago

കെജ്‌രിവാളിനെതിരെ ആഞ്ഞടിച്ച് നിർമ്മല സീതാരാമൻ | nirmala sitharaman

കെജ്‌രിവാളിനെതിരെ ആഞ്ഞടിച്ച് നിർമ്മല സീതാരാമൻ | nirmala sitharaman

54 mins ago

പിണറായി വിജയൻ മുഖ്യമന്ത്രി സ്ഥാനത്ത് തുടരാൻ യോഗ്യനല്ല ! ജോൺ മുണ്ടക്കയത്തിൻ്റെ വെളിപ്പെടുത്തൽ സിപിഐഎം- കോൺഗ്രസ് ഒത്തുതീർപ്പ് രാഷ്ട്രീയത്തിൻ്റെ തെളിവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ

സോളാർ കേസ് സിപിഎം, കോൺഗ്രസിന് വേണ്ടി ഒത്തുതീർപ്പാക്കിയെന്ന ജോൺ മുണ്ടക്കയത്തിൻ്റെ വെളിപ്പെടുത്തൽ സംസ്ഥാനത്തെ ഒത്തുതീർപ്പ് രാഷ്ട്രീയത്തിൻ്റെ തെളിവാണെന്ന് ബിജെപി സംസ്ഥാന…

59 mins ago