ശ്രീനഗർ: ജമ്മുകശ്മീരിൽ സുരക്ഷാ അവലോകനം. കേന്ദ്ര അഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തിലാണ് ജമ്മുകശ്മീരിൽ സുരക്ഷാ അവലോകനം നടക്കുന്നത്. ശക്തമായ ഭീകരവേട്ട തുടരുന്ന സൈനിക വിഭാഗങ്ങളുമായും ജമ്മുകശ്മീരിലെ പോലീസ് സേനാംഗങ്ങളുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും. സിആർപിഎഫ് പരിപാടികൾക്കായി എത്തിയ അമിത് ഷാ നിലവിലെ ജമ്മുകശ്മീർ, ലഡാക് മേഖലയിലെ സുരക്ഷയും പൊതു അന്തരീക്ഷവും വിലയിരുത്തുമെന്ന് കേന്ദ്രആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇന്ത്യൻ സൈന്യവും അർദ്ധസൈനികവിഭാഗവും പോലീസും മറ്റ് സുരക്ഷാ ഏജൻസികളും സംയുക്തമായാണ് ജമ്മുകശ്മീരിൽ പ്രവർത്തിക്കുന്നത്. അതിർത്തി മേഖലകളും ഗ്രാമങ്ങളും ഒരു പോലെ ജാഗ്രതയിലാണ് ഇപ്പോൾ. നഗരപ്രദേശങ്ങളിലടക്കം പോലീസ് സേനാംഗങ്ങൾക്ക് രഹസ്യവിവരം കൈമാറുന്നത് പൊതുജനങ്ങളാണെന്നത് ഏറെ ഗുണകരമാവുകയാണ്. ഭീകരരുടെ സാന്നിദ്ധ്യം തിരിച്ചറിഞ്ഞ് പോലീസിനെ വിവരമറിയിക്കുന്ന തരത്തിലേക്ക് ജമ്മുകശ്മീരിലെ ആഭ്യന്തര സുരക്ഷ ഉയർന്നതായി പോലീസ് വിഭാഗം അറിയിച്ചു.
അതേസമയം ഈ അടുത്തകാലത്ത് ഡ്രോൺ ഉപയോഗിച്ച് അതിർത്തിമേഖലയിൽ ഭീകരർക്കായി ആയുധങ്ങളും മയക്കുമരുന്ന് എത്തിക്കുന്നതും ഗണ്യമായി കുറയ്‌ക്കാൻ സൈന്യത്തിനായിട്ടുണ്ട്. പാക് അധീനകശ്മീരിൽ നിന്നും നുഴഞ്ഞുകയറ്റശ്രമങ്ങൾ ഫലപ്രദമായി നേരിടുന്ന സൈനിക വിഭാഗങ്ങളുടെ പ്രവർത്തനവും അമിത് ഷാ വിലയിരുത്തും. ഭീകരർ സജീവമെന്ന് സുരക്ഷാ ഏജൻസികൾ വിലയിരുത്തുന്ന തെക്കൻ കശ്മീർ മേഖലയും മുർദ്ദികേ മേഖലയും സൈന്യത്തിന്റെ ശക്തമായ നിരീക്ഷണത്തിലാണ് ഉള്ളത്. അഫ്ഗാനിലെ ഭീകരർ അമേരിക്കൻ സൈനികർ ഉപേക്ഷിച്ച് പോയ ആയുധങ്ങളും മറ്റ് ഉപകരണങ്ങളും ഉപയോഗിക്കുന്നതിനാൽ സൈന്യം അതീവ ജാഗ്രതയിലാണ് ഇപ്പോഴുള്ളത്.
കൊച്ചി : കളമശേരിയില്‍ യുവതി കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവത്തില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. മയക്കുമരുന്നും മദ്യവും നല്‍കി, രണ്ട് ദിവസം…
റിയാദ് : ദുബായ്-ടെല്‍ അവീവ് ഫ്‌ലൈദുബായ് വിമാനത്തിലുണ്ടായ ഞെട്ടിക്കുന്ന ആക്രമണ സംഭവത്തിന് പിന്നിലെ യഥാര്‍ത്ഥ ലക്ഷ്യം വെളിപ്പെടുത്തി പ്രതിയായ ഒമാനി…
തെഹ്‌റാന്‍ : യുദ്ധത്തിന് സൈനികമായി ഒരു പരിഹാരവും കാണാനാകില്ലെന്നും ചര്‍ച്ചകള്‍ മാത്രമാണ് ഏക പോംവഴിയെന്നും ഇറാന്‍ വിദേശകാര്യ മന്ത്രി അബാസ്…
പാകിസ്ഥാന്‍ രഹസ്യാന്വേഷണ ഏജന്‍സിയുമായി (PIO) ബന്ധമുണ്ടെന്നാരോപിച്ച് ബിഹാറില്‍ നിന്നുള്ള 31 കാരനെ ഗുവാഹത്തിയില്‍ അറസ്റ്റ് ചെയ്തതായി അസം പൊലീസ് ഞായറാഴ്ച…
സൈനികന്റെ ഭൗതികശരീരവുമായി പോയ ആംബുലന്‍സ് പൂര്‍വാഞ്ചല്‍ എക്‌സ്പ്രസ് വേയില്‍ നിര്‍ത്തിയിട്ടിരുന്ന ട്രക്കിലിടിച്ച് നാല് പേര്‍ക്ക് ദാരുണാന്ത്യം. ചണ്ഡിഗഡില്‍ നിന്ന് ഉത്തര്‍പ്രദേശിലെ…
ഉത്തര്‍പ്രദേശിലെ മീററ്റില്‍, കാമുകിയുമൊത്ത് മോമോസ് കഴിക്കുന്നതിനിടയില്‍ ഭാര്യയുടെ പിടിയിലായ ഭര്‍ത്താവിനെതിരെ വധശ്രമത്തിന് കേസെടുത്തു. മയാങ്ക് എന്നയാളാണ് കാമുകി മാഹിക്കൊപ്പം മോമോസ്…