തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 3215 പേർക്ക് കൂടി കോവിഡ് ബാധ സ്ഥിരീകരിച്ചു. 2532 പേർ രോഗമുക്തി നേടി. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 3013 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. രോഗം പുതുതായി ബാധിക്കുന്നവരുടെ എണ്ണം വലിയ തോതിൽ കുറയുന്നില്ലെന്നതിൽ മുഖ്യമന്ത്രി ആശങ്ക പ്രകടിപ്പിച്ചു. 313 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. 89 ആരോഗ്യപ്രവർത്തകർക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു. 12 മരണം കൂടി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. 24 മണിക്കൂറിൽ 41,054 സാമ്പിളുകൾ പരിശോധിച്ചു. 31,156 പേരാണ് സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്.
അസാധാരണമായ പ്രശ്നങ്ങൾ കോവിഡ് സൃഷ്ടിക്കുന്നുവെന്ന് പറഞ്ഞ മുഖ്യമന്ത്രി. സമാനമായ സാഹചര്യം ലോകത്ത് 1918 ലെ സ്പാനിഷ് ഫ്ലൂ ആയിരുന്നുവെന്ന് അഭിപ്രായപ്പെട്ടു.
മുഖ്യമന്ത്രിയുടെ വാക്കുകൾ..
ശാസ്ത്രം ബഹുദൂരം പുരോഗമിച്ച സാഹചര്യത്തിൽ മെച്ചപ്പെട്ട രീതിയിൽ രോഗത്തെ ചെറുക്കാൻ സാധിച്ചു. എന്നിട്ടും ഏതാണ്ട് മൂന്ന് കോടി പേർക്ക് രോഗം ബാധിച്ചു. 10 ലക്ഷം പേർ മരിച്ചു. ഇന്ത്യയിൽ 50 ലക്ഷം പേർ ഇതുവരെ രോഗികളായി. 80,000 പേർ മരിച്ചു. സ്പാനിഷ് ഫ്ലൂ പോലെ ഇതും അപ്രത്യക്ഷമായേക്കും. അഞ്ച് കോടി മനുഷ്യരുടെ ജീവനെടുത്ത ചരിത്രം ആവർത്തിക്കാതിരിക്കാൻ ഉത്തരവാദിത്തമുണ്ടെന്ന് മറക്കരുത്. മനുഷ്യ ജീവൻ രക്ഷിക്കാനുള്ള ചരിത്രപരമമായ കടമ സമൂഹമെന്ന നിലയിൽ നിറവേറ്റണം.
ഓരോ ആൾക്കും വലിയ ചുമമതലയാണ് ഉള്ളത്. സംസ്ഥാാനത്ത് പലയിടത്തും ജാഗ്രതക്കുറവ് കാണുന്നുണ്ട്. മഹാമാരിയെ ചെറുക്കാനുള്ള പ്രോട്ടോക്കോൾ പാലിക്കണം. ബ്രേക് ദി ചെയിൻ, മാസ്ക്, അകലം പാലിക്കൽ എല്ലാം ആവർത്തിക്കുന്നത് കൂടുതൽ അപകടം വരുത്താതിരിക്കാനാണ്. രോഗം പകരാതിരിക്കാനാണ്. മാസ്ക് ധരിക്കണമെന്ന് പൊതുധാരണ ഉണ്ട്. എന്നാൽ നിരവധി പേരെ മാസ്ക് ധരിക്കാതെ പിടടിക്കുന്നുണ്ട്. 5901 പേരെ ഇന്ന് ഇങ്ങനെ പിടികൂടി. ഒൻപത് പേർക്കെതിരെ ക്വാറന്റീൻ ലംഘിച്ചതിന് കേസെടുതത്തു. സ്വയം നിയന്ത്രണം പാലിക്കാൻ പലർക്കും മടി. തെറ്റായ പ്രചാരണവും നടക്കുന്നുണ്ട്.
ആശങ്ക തുടരുന്ന സ്ഥിതിയാണ്. രോഗവ്യാപനം അനിയന്ത്രിതമായെന്ന് വലിയ പ്രചാരണം ഉണ്ട്. മുൻകരുതൽ പാലിക്കുന്നതിൽ കാര്യമില്ലെന്നും വരുന്നിടത്ത് കാണാമെന്നും പ്രചാരണം ഉണ്ട്. ഇത് അപകടകരമാണ്. ഇപ്പോൾ രോഗവ്യാപനം വർധിച്ചിട്ടുണ്ട്. പക്ഷെ സമൂഹമെന്ന നിലയിൽ നല്ല നിലയിൽ പ്രതിരോധിക്കാനായിട്ടുണ്ട്.
അതിൽ നിന്ന് വേറിട്ട് നിൽക്കാനാവുന്നുണ്ട്. അത് പാലിച്ച ജാഗ്രതതയുടെ ഫലമായിട്ടാണ്. രോഗവ്യാപനത്തിന് ഇടയായ കാരണത്തിൽ സമ്പർക്കമാണ് പ്രധാനം. ഇതൊഴിവാക്കാനാണ് പ്രോട്ടോക്കോൾ പാലിക്കാൻ പറയുന്നത്. നല്ല രീതിയിൽ പാലിച്ചിട്ടുണ്ട്. എന്നാൽ കൂടിയത് ജാഗ്രതക്കുറവ് സംഭവിച്ചത് കൊണ്ടാണ്.
ഇപ്പോഴും അനിയന്ത്രിതമായ സാഹചര്യത്തിലല്ല. നിയന്ത്രിതമായ സാഹചര്യമാണ്. നേരത്തെ സ്വീകരിച്ച കൊവിഡ് മാനദണ്ഡം പാലിക്കണം. മുൻകരുതൽ പാലിക്കുന്നതിൽ അർത്ഥമില്ലെന്ന നിലപാടിലേക്ക് എത്തിയിട്ടില്ല. അനുഭവം കാണിക്കുന്നത് മുൻകരുതൽ ഗുണകരമായെന്നാണ്. മുൻകരുതൽ പാലിക്കാത്ത സ്ഥലത്ത് വർധനവുണ്ടായെന്നാണ്. മുൻകരുതലിന്റെ പ്രസക്തിയാണിത് കാണിക്കുന്നത്.
സംസ്ഥാനത്ത് രോഗവ്യാപനവും മരണ നിരക്കും പിടിച്ചു നിർത്താനായത് തുടക്കം മുതൽ കാണിച്ച ജാഗ്രതയും ഫലപ്രദമായ പ്രതിരോധവും കാരണമാണ്. കേരളത്തിൽ രോഗം റിപ്പോർട്ട് ചെയ്ത് ഒരു മാസത്തിന് ശേഷമാണ് അയൽ സംസ്ഥാനങ്ങളിൽ രോഗബാധ ഉണ്ടായത്.
പുതുവത്സരാഘോഷങ്ങളിലേക്ക് കടക്കാനിരിക്കെ, സൊമാറ്റോ, സ്വിഗ്ഗി, ബ്ലിങ്കിറ്റ്, സെപ്റ്റോ, ആമസോൺ, ഫ്ലിപ്കാർട്ട് തുടങ്ങിയ മുൻനിര ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലെ ഡെലിവറി തൊഴിലാളികൾ നാളെ…
തുറമുഖ നഗരമായ മുക്കല്ലയിൽ സൗദി അറേബ്യ നടത്തിയ വ്യോമാക്രമണത്തെത്തുടർന്ന് യെമനിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. അതിർത്തിയിൽ 72 മണിക്കൂർ നിരോധനവും ഏർപ്പെടുത്തിയിട്ടുണ്ട്.…
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വിപണിയിലെ ആധിപത്യത്തിനായി വൻകിട കമ്പനികൾ തമ്മിലുള്ള മത്സരം മുറുകുന്നതിനിടെ, ഗൂഗിളിന്റെ എഐ ടൂളായ ജെമിനി വൻ മുന്നേറ്റം…
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ മണിയെയും ബാലമുരുകനെയും ശ്രീകൃഷ്ണനെയും എസ്‍ഐടി ചോദ്യം ചെയ്ത് വിട്ടയച്ചു. ഈഞ്ചയ്ക്കലിലെ ക്രൈംബ്രാഞ്ച് ഓഫീസിലായിരുന്നു ചോദ്യം…
പന്തളം കൊട്ടാരം നിർവ്വാഹക സംഘത്തിന്റെ വാർഷിക പൊതുയോഗം ഡിസംബർ 28-ന് കൈപ്പുഴ പുത്തൻകോയിക്കൽ (വടക്കേമുറി) കൊട്ടാരത്തിൽ വെച്ച് പ്രൗഢഗംഭീരമായി നടന്നു.…
ബംഗ്ലാദേശിൽ ന്യൂനപക്ഷ വിഭാഗങ്ങൾക്ക് നേരെയുള്ള അക്രമങ്ങൾ തുടരുന്നതിനിടയിൽ, വീണ്ടും ഒരു ഹിന്ദു യുവാവ് കൂടി കൊല്ലപ്പെട്ടു. മൈമെൻസിംഗ് ജില്ലയിലെ ഭാലുക്ക…