covid-maharashtra
മുംബൈ: കൊറോണ നിയന്ത്രണങ്ങൾ പിൻവലിച്ച് മഹാരാഷ്ട്ര സർക്കാർ. കൊറോണ കേസുകളുടെ എണ്ണം ഗണ്യമായ തോതിൽ കുറഞ്ഞതിനെ തുടർന്നാണ് സർക്കാർ നിയന്ത്രണങ്ങൾ ഒഴിവാക്കാൻ തീരുമാനിച്ചത് ഇനി മുതൽ സംസ്ഥാനത്ത് താത്പര്യമുള്ളവർ മാത്രം മാസ്‌ക് ധരിച്ചാൽ മതി.
സംസ്ഥാനത്തെ കൊറോണ സ്ഥിതിഗതികൾ വിലയിരുത്താനും, നിയന്ത്രണങ്ങൾ ചർച്ചചെയ്യുന്നതിനുമായി വ്യാഴാഴ്ച മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിൽ ഇന്ന് മന്ത്രിസഭാ യോഗം ചേർന്നിരുന്നു. ഇതിലാണ് നിന്ത്രണങ്ങൾ പൂർണമായും എടുത്ത് കളയാൻ തീരുമാനിച്ചത്. സംസ്ഥാന ദുരന്തനിവാരണ വകുപ്പിന്റെ പിന്തുണയോടെയാണ് തീരുമാനം. ഏപ്രിൽ രണ്ട് മുതൽ തീരുമാനം പ്രാബല്യത്തിൽ വരുമെന്ന് പാർപ്പിട മന്ത്രി ജിതേന്ദ്ര അവ്ഹാദ് ഷരേദ് പറഞ്ഞു.
കൊറോണ വ്യാപനം രൂക്ഷമായ സംസ്ഥാനങ്ങളിൽ ഒന്നാം സ്ഥാനമായിരുന്നു മഹാരാഷ്‌ട്രയ്‌ക്ക് ഉണ്ടായിരുന്നത്. രോഗികളുടെ എണ്ണം വർദ്ധിച്ചതിനെ തുടർന്ന് ഓക്‌സിജന്റെയും, പ്രതിരോധ സാമഗ്രികളുടെയും അഭാവം കടുത്ത പ്രതിസന്ധി സൃഷ്ടിക്കുകയും ചെയ്തിരുന്നു. പ്രതിദിന രോഗികളുടെ എണ്ണത്തിൽ മുൻപിൽ നിന്ന സംസ്ഥാനം കേന്ദ്രത്തിന്റെ സഹായത്തോടെ രൂക്ഷമായ വ്യാപനത്തെ പിടിച്ചുകെട്ടുകയായിരുന്നു.
പ്രതിദിനം ലക്ഷക്കണക്കിന് കൊറോണ കേസുകൾ റിപ്പോർട്ട് ചെയ്ത മഹാരാഷ്‌ട്രയിൽ ബുധനാഴ്ച വെറും 119 പേരുടെ സാമ്പിളുകൾ മാത്രമാണ് പോസിറ്റീവ് ആയത്. നിലവിൽ 939 പേരാണ് ചികിത്സയിൽ ഉള്ളത്. പ്രതിദിന മരണത്തിലും കുറവുണ്ടായിട്ടുണ്ട്.
ദില്ലി : ബിജെപിയുടെ പുതിയ ദേശീയ വര്‍ക്കിംഗ് പ്രസിഡന്റായി ബിഹാര്‍ മന്ത്രി നിതിന്‍ നബിനെ നിയമിച്ചു. പാര്‍ട്ടി പാര്‍ലമെന്ററി ബോര്‍ഡാണ്…
ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ഹനുക്ക ആഘോഷത്തിനിടെ നടന്ന വെടിവെപ്പിനെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി . ഓസ്‌ട്രേലിയൻ അധികൃതർ…
സിഡ്‌നി : ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ നടന്ന വെടിവെപ്പിൽ അക്രമിയെന്ന് സംശയിക്കുന്നയാൾ ഉൾപ്പെടെ പത്ത് പേർ കൊല്ലപ്പെട്ടു. ഡസനിലധികം…
വ്യാപാര പങ്കാളിത്ത രാജ്യങ്ങളെ ഞെട്ടിച്ചുകൊണ്ട്, 50 ശതമാനം വരെ ഇറക്കുമതി തീരുവ വർദ്ധിപ്പിക്കാനുള്ള മെക്സിക്കോയുടെ ഏകപക്ഷീയമായ തീരുമാനത്തിൽ തക്കതായ തിരിച്ചടി…
കൊൽക്കത്ത: ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിയുടെ കൊൽക്കത്ത സന്ദർശനത്തിനിടെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിലുണ്ടായ സംഘർഷങ്ങളെയും ക്രമീകരണങ്ങളിലെ പാളിച്ചകളെയും രൂക്ഷമായി വിമർശിച്ച്…
തിരുവനന്തപുരം : ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പ്രഖ്യാപിച്ചത് പോലെ പ്രധാനമന്ത്രി നരേന്ദ്രമോദി 45 ദിവസത്തിനകം അനന്തപുരിയിലെത്തുമെന്ന് വി…