Thursday, May 2, 2024
spot_img

മഹാരാഷ്ട്രയില്‍ പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ചു; നാലുപേര്‍ക്ക് പൊള്ളലേറ്റു

മഹാരാഷ്ട്രയില്‍ പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച്‌ നാലുപേര്‍ക്ക് പൊള്ളലേറ്റു. മഹാരാഷ്ട്രയിലെ കല്‍വയില്‍ ശിവശക്തി നഗറിലുള്ള ഭാരത് ഗ്യാസ് ഏജന്‍സിയിലാണ് അപകടം നടന്നത്. ഞായറാഴ്ച രാത്രി 11.30നാണ് സംഭവം. പരിക്കേറ്റ തൊഴിലാളികളെ ഉടൻ തന്നെ ചികിത്സക്കായി കല്‍വയിലെ ഛത്രപതി ശിവജി മഹാരാജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

സത്യം മംഗള്‍ യാദവ്, അനുരാഗ് സിങ്, രോഹിത് യാദവ്, ഗണേഷ് ഗുപ്ത എന്നിവര്‍ക്കാണ് അപകടത്തില്‍ പരിക്കേറ്റത്.
നാലുപേര്‍ക്കും 80 ശതമാനത്തിലധികം പൊള്ളലേറ്റിട്ടുണ്ടെന്നും പൊട്ടിത്തെറിയില്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും താനെ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ അധികൃതര്‍ അറിയിച്ചു.

Related Articles

Latest Articles