Monday, September 21, 2026

കോവിഡ് മഹാമാരി അകലുന്നു; രാജ്യത്ത് 50,407 പേർക്ക് മാത്രം കോവിഡ്; പ്രതിദിന രോഗികളുടെ മൂന്നിരട്ടിയോളം പേർക്ക് രോഗമുക്തി

ദില്ലി: രാജ്യത്ത് കോവിഡിൽ കൂടുതൽ ആശ്വാസം(Covid India). കഴിഞ്ഞ 24 മണിക്കൂറിനിടെ 50,407 പുതിയ കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. 804 മരണങ്ങളാണ് കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 5,07,981 ആയി. പ്രതിദിന പോസിറ്റിവിറ്റി നിരക്കും 3.48 ശതമാനമായി കുറഞ്ഞു.

നിലവിൽ 6,10,443 സജീവ രോഗികളുണ്ട്, ആകെ രോഗികളുടെ 1.43 ശതമാനം മാത്രമാണിത്. 1,36,962 പേർക്ക് രോഗം ഭേദമായതോടെ, രോഗമുക്തി നിരക്ക് 97.37 ശതമാനമായി. അതേസമയം ആകെ മരണം അഞ്ച് ലക്ഷം കവിഞ്ഞു. 5,07,981 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. കേരളത്തിലും രോഗബാധിതരുടെ എണ്ണം കുറയുകയാണ്. സംസ്ഥാനത്ത് ഇന്നലെ 16,012 പേര്‍ക്ക് മാത്രമാണ് കോവിഡ് സ്ഥിരീകരിച്ചത്. എറണാകുളം 2732, തിരുവനന്തപുരം 1933, കൊല്ലം 1696, കോട്ടയം 1502, തൃശൂര്‍ 1357, കോഴിക്കോട് 1258, ആലപ്പുഴ 1036, ഇടുക്കി 831, പത്തനംതിട്ട 785, മലപ്പുറം 750, പാലക്കാട് 686, കണ്ണൂര്‍ 633, വയനാട് 557, കാസര്‍ഗോഡ് 256 എന്നിങ്ങനെയാണ് ജില്ലകളിലെ രോഗബാധാ നിരക്ക്.

Related Articles

Latest Articles