Kerala-crime-today
ടെക്‌സാസ്: കൊവിഡ് വൈറസ് പിടിപെടാതിരിക്കാന്‍ കൊവിഡ് പോസിറ്റീവ് ആയ മകനെ കാറിന്റെ ഡിക്കിക്കുള്ളില്‍ പൂട്ടിയിട്ട് അമ്മ. യുഎസിലെ ടെക്‌സാസിലാണ് സംഭവം. സംഭവത്തില്‍ അധ്യാപികയായ അമ്മയെ അറസ്റ്റ് ചെയ്യുകയും ചെയ്തു. സ്വയം പരിരക്ഷിക്കുന്നതിനായി തന്റെ കൊവിഡ് പോസിറ്റീവ് ആയ മകനെ അമ്മ കാറിന്റെ ഡിക്കിക്കുള്ളില്‍ പൂട്ടിയിട്ടു. പ്രാദേശിക മാധ്യമ റിപ്പോര്‍ട്ടുകള്‍ പ്രകാരം ജനുവരി 3 ന് സാറാ ബീം ഹാരിസ് കൗണ്ടിയിലെ ടെസ്റ്റിംഗ് സൈറ്റിലേക്ക് എത്തി.
ഡിക്കിയില്‍ നിന്ന് ശബ്ദം കേള്‍ക്കുന്നതായി സംഭവത്തിന് സാക്ഷിയായ ഒരാള്‍ പറഞ്ഞു. തുടര്‍ന്ന് കുട്ടി ഡിക്കിയിലുണ്ടെന്ന് സാറാ വെളിപ്പെടുത്തുകയായിരുന്നു. തന്റെ 13 വയസ്സുള്ള മകനെ മുമ്പ് കോവിഡ് -19 ബാധിച്ചതിനാല്‍ ഡിക്കിയില്‍ പൂട്ടിയിട്ടിരിക്കുകയാണെന്ന് സാറാ ബീം പറഞ്ഞു. ഫലം സ്ഥിരീകരിക്കാന്‍ അവര്‍ മകനെ പരിശോധനയ്ക്ക് കൊണ്ടു പോകുകയായിരുന്നു.
കുട്ടിയെ കാറിന്റെ പിന്‍സീറ്റില്‍ ഇരിക്കാന്‍ അനുവദിക്കുന്നതുവരെ ഒരു പരിശോധനയും നടത്തില്ലെന്ന് സൈറ്റിലെ ഒരു ആരോഗ്യ പ്രവര്‍ത്തകന്‍ ബീമിനോട് പറഞ്ഞതായിഒരു മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.
തിരുവനന്തപുരം : ശബരിമല സ്വര്‍ണക്കൊള്ളയിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡന്‍റ് പത്മകുമാറിനെതിരെ ഗുരുതര കണ്ടെത്തലുമായി എസ്ഐടി. പാളികൾ കൊടുത്തുവിടാനുള്ള മിനുട്സിൽ…
ഹംഗേറിയൻ ചലച്ചിത്ര ലോകത്തെ വിശ്വപ്രസിദ്ധ സംവിധായകൻ ബേലാ താർ (70) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. സ്ലോ സിനിമ…
കാഠ്‌മണ്ഡു : നേപ്പാളിലെ ധനുഷ, പാർസ ജില്ലകളിൽ ഇസ്‌ലാമിസ്റ്റുകൾ പങ്കുവച്ച വിദ്വേഷകരമായ ടിക്‌ടോക് വീഡിയോയെച്ചൊല്ലി ഉടലെടുത്ത വർഗീയ സംഘർഷം അതിരൂക്ഷമാകുന്നു.…
വെനസ്വേലയിൽ അമേരിക്ക നടത്തിയ സൈനിക നീക്കത്തിന് പിന്നാലെ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിനെ വെല്ലുവിളിച്ച് കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്ര .…
ആർഷ സാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ 'ബഹുഭാഷാ ഭാരതി ബഹുഭാഷാ കൈരളി' പുരസ്‌കാര സമർപ്പണ ചടങ്ങ് സംഘടിപ്പിക്കുന്നു. വരുന്ന വെള്ളിയാഴ്ച (2026…
തമിഴക വെട്രി കഴകം (ടിവികെ) അദ്ധ്യക്ഷൻ വിജയ്‌യ്ക്ക് സിബിഐ സമൻസ്. കഴിഞ്ഞ സെപ്റ്റംബർ 27-ന് കരൂരിൽ നടന്ന രാഷ്ട്രീയ റാലിക്കിടെയുണ്ടായ…