Saturday, September 26, 2026

ബാത്ത്‌റൂമിലെ ഭിത്തിയുടെ പിന്നില്‍ നിന്നും പതിവായി വിചിത്ര ശബ്ദം; ടൈല്‍ പൊളിച്ച്‌ നോക്കിയപ്പോള്‍ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച

ബാത്ത്‌റൂമിലെ ഭിത്തിയുടെ പിന്നില്‍ നിന്നും പതിവായി വിചിത്ര ശബ്ദം കേള്‍ക്കുന്നത് ഫ്‌ളോറിഡയിലെ ഒരു വീട്ടുകാരെ തെല്ല് ആശങ്കപ്പെടുത്തിയിരുന്നു. എങ്കിലും ഇത് ഇത്രയും വലിയ സര്‍പ്രൈസ് ആകുമെന്ന് ആ വീട്ടുകാര്‍ പോലും കരുതിയില്ല. ഫ്‌ളോറിഡയിലെ സെന്റ് പീറ്റേഴ്‌സ്ബര്‍ഗിലുള്ള ഒരു വീട്ടിലാണ് സംഭവം. ബാത്ത്‌റൂമിനുള്ളിലെ ടയലിനുള്ളില്‍ നിന്നം കണ്ടെടുത്തത് ഏഴടി നീളമുള്ള വമ്ബന്‍ തേനീച്ചക്കൂട്. നിറയെ തേന്‍ നിറഞ്ഞ നിലയിലാണ് വീട്ടുകാര്‍ക്ക് ഈ കൂട് ലഭിക്കുന്നത്.

പതിവായി ബാത്‌റൂമിനുള്ളില്‍ നിന്നും വീട്ടുകാര്‍ തേനീച്ചകളുടെ മുരള്‍ച്ച കേട്ടിരുന്നു. ഷവര്‍ തുറക്കുമ്ബോള്‍ ഇടയ്ക്ക് ഒന്നോ രണ്ടോ തേനീച്ചകള്‍ പുറത്തേക്ക് വരാറുണ്ടായിരുന്നുവെന്നും വീട്ടുകാര്‍ പറയുന്നു. ബാത്‌റൂമിന്റെ ഭിത്തിയിലൊട്ടിച്ചിരുന്ന ടൈലിന്റെ പിന്നിലെ വിടവിലാണ് തേനീച്ചകള്‍ കൂടുകൂട്ടിയത്. തേനീച്ചകളുടെ ശബ്ദം കൂടുതല്‍ ശക്തമായതോടെയാണ് വീട്ടുകാര്‍ നിവര്‍ത്തിയില്ലാതെ വീട്ടുകാര്‍ തേനീച്ചകളെ പിടിക്കുന്നതില്‍ വിദഗ്ധയായ എലീഷ ബിക്സ്ലറെ വിവരമറിയിക്കുകയായിരുന്നു. എലീഷ സ്ഥലത്തെത്തി ഷവറിന് പിന്നിലുള്ള ടൈല്‍ പൊളിച്ചുനീക്കിയപ്പോഴാണ് വമ്ബന്‍ തേനീച്ചക്കൂട് കണ്ടെത്തിയത്.

ടൈലുകള്‍ പൊളിച്ചു നീക്കുമ്ബോള്‍ നൂറുകണക്കിന് തേനീച്ചകള്‍ പൊതിഞ്ഞ നിലയിലായിരുന്നു കൂട്. തേനീച്ചക്കൂടിന്റെ ചിത്രങ്ങളും പകര്‍ത്തിയിട്ടുണ്ട്. തേന്‍ നിറഞ്ഞ് തുള്ളിയായ് ഇറ്റുവീഴുന്നുണ്ടായിരുന്നു. തേനീച്ചക്കൂട് കണ്ടെത്തുന്നതിന്റെ ദൃശ്യം എലീഷ തന്നെയാണ് ടിക്ടോക്കില്‍ പങ്കുവച്ചത്. കൂടിന്റെ ഒരുഭാഗത്ത് വെറുതെ വിരല്‍ അമര്‍ത്തിയപ്പോള്‍തന്നെ തേന്‍ പുറത്തേക്ക് ഒഴുകുന്ന നിലയിലായിരുന്നു. ആദ്യ പരിശോധനയില്‍ ടൈലിനു പിന്നില്‍ തേനീച്ചക്കൂട് ഉണ്ടെന്ന് തോന്നിയെങ്കിലും അത് ഇത്രയും വലിയ ഒന്നായിരിക്കുമെന്ന് കരുതിയിയില്ലെന്ന് എലീഷ പറയുന്നു. കാഴ്ചകണ്ട് വീട്ടുകാരും അമ്ബരന്നു.

റാണി തേനീച്ചയെ പിടികൂടുന്നതിനായി പ്രത്യേകം തയാറാക്കിയ മെറ്റല്‍ ക്ലിപ്പുമായാണ് എലീഷയെത്തിയത്. റാണി തേനീച്ചയെ പിടികൂടിയതോടെ മറ്റു തേനീച്ചകളും പിന്നാലെ അനുഗമിച്ചു. ഇത്തരത്തില്‍ തേനീച്ചക്കൂട്ടത്തെ തന്റെ വീട്ടിലെ സങ്കേതത്തിലേക്ക് എലീഷ മാറ്റിപാര്‍പ്പിക്കുകയും ചെയ്തു. വമ്ബന്‍ തേനീച്ചകൂടിന്റെ ദൃശ്യങ്ങള്‍ വളരെ പെട്ടെന്ന് തന്നെ ജനശ്രദ്ധനേടി. മുപ്പതു ലക്ഷത്തിലധികം ആളുകളാണ് ഇതിനോടകം വിഡിയോ കണ്ടത്.

Related Articles

Latest Articles