തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് പോസിറ്റീവായ ജീവനക്കാരില്‍ വര്‍ക്ക് ഫ്രം ഹോം സൗകര്യമുള്ളവര്‍ക്ക് ഇനി മുതൽ കോവിഡ് സ്‌പെഷ്യൽ ലീവ് നൽകില്ല. അവര്‍ക്ക് ഏഴ് ദിവസം വര്‍ക്ക് ഫ്രം ഹോം അനുവദിക്കണമെന്ന് സര്‍ക്കാര്‍ പുറത്തിറക്കിയ പുതിയ ഉത്തരവില്‍ അറിയിച്ചു.
സംസ്ഥാനത്ത് കോവിഡ് ഒമിക്രോണ്‍ വ്യാപനം രൂക്ഷമായ സാഹചര്യത്തിലായിരുന്നു സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍, പൊതു സ്ഥാപനങ്ങള്‍, സ്വകാര്യ സ്ഥാപനങ്ങള്‍ എന്നിവടങ്ങളിലെ ജീവനക്കാർക്ക് കോവിഡ് പോസിറ്റീവ് ആയാല്‍ സ്‌പെഷ്യൽ ലീവ് അനുവദിച്ചിരുന്നത്.
വര്‍ക്ക് ഫ്രം ഹോം സൗകര്യമില്ലാത്ത ജീവനക്കാര്‍ക്ക് അഞ്ച് ദിവസത്തെ സ്പെഷല്‍ ലീവ് ഫോര്‍ കോവിഡ് അവധി ദിവസങ്ങള്‍ ഉള്‍പ്പെടെ അനുവദിക്കാം. അഞ്ചു ദിവസം കഴിഞ്ഞ് ആന്റിജൻ പരിശോധനയിൽ നെഗറ്റീവ് ആയാല്‍ എല്ലാ കോവിഡ് മാനദണ്ഡങ്ങളും കൃത്യമായി പാലിച്ച് ഓഫിസില്‍ ഹാജരാകേണ്ടി വരും. അഞ്ചു ദിവസം കഴിഞ്ഞു നെഗറ്റീവ് ആയില്ലെങ്കില്‍ മാത്രം രണ്ട് ദിവസം കൂടി ലീവ് എടുക്കാം. ഇതിനുശേഷം ഉടൻ തന്നെ ഓഫിസില്‍ ഹാജരാകണമെന്നും ഉത്തരവിൽ പറയുന്നു.
അമ്മാൻ: ത്രിരാഷ്ട്ര സന്ദർശനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ജോർദാനിലെത്തി. ജോർദാൻ പ്രധാനമന്ത്രി ജാഫർ ഹസ്സൻ വിമാനത്താവളത്തിൽ വെച്ച് അദ്ദേഹത്തിന് ഊഷ്മളമായ…
ദില്ലി: ബിജെപി ദേശീയ വർക്കിംഗ് പ്രസിഡൻ്റായി ചുമതലയേറ്റെടുത്ത് നിതിൻ നബിൻ. ദില്ലിയിലെ പാർട്ടി ആസ്ഥാനത്തെത്തിയാണ് അദ്ദേഹം ചുമതലയേറ്റത്. ഊജ്വലസ്വീകരണമാണ് നേതാക്കളും…
ദില്ലി : പഹൽഗാം ഭീകരാക്രമണ കേസിൽ ദേശീയ അന്വേഷണ ഏജൻസി കുറ്റപത്രം സമർപ്പിച്ചു. ജമ്മുവിലെ എൻഐഎ കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്.…
ബിഹാറിൽ തോറ്റ കോൺഗ്രസിന് മോദിയെ കൊല്ലണം. കൊലവിളി മുദ്രാവാക്യവുമായി കോൺഗ്രസ് വനിതാ നേതാവ്. സംഭവം രാഹുൽ ഗാന്ധി പങ്കെടുത്ത പ്രതിഷേധ…
ലോകമെമ്പാടുമുള്ള ഭീകരസംഘടനകൾ ശക്തിപ്രാപിക്കുന്നു ! സർക്കാരുകൾ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കണം ! സമാന ആക്രമണങ്ങൾ ഇന്ത്യയിലും നടക്കാൻ സാധ്യത !…
ലോക ചരിത്രത്തിലെ ഏറ്റവും നിർണ്ണായകമായ കാലഘട്ടങ്ങളിലൊന്നായിരുന്നു ശീതയുദ്ധം. അക്കാലത്ത്, ശത്രു രാജ്യങ്ങളുടെ സൈനിക നീക്കങ്ങൾ നിരീക്ഷിക്കാൻ രഹസ്യാന്വേഷണ ഏജൻസികൾ ഏതറ്റം…