Sunday, June 16, 2024
spot_img

കോവിഡ്​ സ്‌പെഷ്യൽ ലീവില്‍ ഭേദഗതി: പോസിറ്റീവായവര്‍ക്ക്​ ഏഴ്​ ദിവസം വര്‍ക്ക്​ ​​ഫ്രം ഹോം, അവർക്ക് പ്രത്യേക അവധി ഇല്ല

തിരുവനന്തപുരം: സംസ്ഥാനത്ത്​ കോവിഡ്​ പോസിറ്റീവായ ജീവനക്കാരില്‍ വര്‍ക്ക്​ ഫ്രം ഹോം സൗകര്യമുള്ളവര്‍ക്ക്​ ഇനി മുതൽ കോവിഡ്​ സ്‌പെഷ്യൽ ലീവ്​ നൽകില്ല. അവര്‍ക്ക്​ ഏഴ്​ ദിവസം വര്‍ക്ക്​ ​ഫ്രം ഹോം അനുവദിക്കണമെന്ന്​ സര്‍ക്കാര്‍ പുറത്തിറക്കിയ പുതിയ ഉത്തരവില്‍ അറിയിച്ചു.

സംസ്ഥാനത്ത്​ കോവിഡ് ഒമിക്രോണ്‍ വ്യാപനം രൂക്ഷമായ സാഹചര്യത്തിലായിരുന്നു സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍, പൊതു സ്ഥാപനങ്ങള്‍, സ്വകാര്യ സ്ഥാപനങ്ങള്‍ എന്നിവടങ്ങളിലെ ജീവനക്കാർക്ക് കോവിഡ്​ പോസിറ്റീവ്​ ആയാല്‍ സ്‌പെഷ്യൽ ലീവ്​ അനുവദിച്ചിരുന്നത്.

വര്‍ക്ക്​ ഫ്രം ഹോം സൗകര്യമില്ലാത്ത ജീവനക്കാര്‍ക്ക്​ അഞ്ച്​ ദിവസത്തെ സ്​പെഷല്‍ ലീവ്​ ഫോര്‍ കോവിഡ്​ അവധി ദിവസങ്ങള്‍ ഉള്‍പ്പെടെ അനുവദിക്കാം. അഞ്ചു ദിവസം കഴിഞ്ഞ്​ ആന്റിജൻ പരിശോധനയിൽ നെഗറ്റീവ് ആയാല്‍ എല്ലാ കോവിഡ് മാനദണ്ഡങ്ങളും കൃത്യമായി പാലിച്ച്‌ ഓഫിസില്‍ ഹാജരാകേണ്ടി വരും. അഞ്ചു ദിവസം കഴിഞ്ഞു നെഗറ്റീവ് ആയില്ലെങ്കില്‍ മാത്രം രണ്ട് ദിവസം കൂടി ലീവ്​​ എടുക്കാം. ഇതിനുശേഷം ഉടൻ തന്നെ ഓഫിസില്‍ ഹാജരാകണമെന്നും ഉത്തരവിൽ പറയുന്നു.

Related Articles

Latest Articles