covid-spread-in-china
ബീജിങ്: ചൈനയിൽ വീണ്ടും വില്ലനായി കോവിഡ് (Covid Spread In China). രാജ്യത്ത് രോഗവ്യാപനം രൂക്ഷമാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇതോടെ ലോക്ക്ഡൗൺ ഉൾപ്പെടെ പല മേഖലകളിലും പ്രഖ്യാപിച്ചിരിക്കുകയാണ്. എന്നാൽ 2022 വിന്റർ ഒളിബിക്‌സിന് ബീജിങ്ങ് വേദിയാവാനിരിക്കെയാണ് ചൈനയിൽ നിയന്ത്രണങ്ങൾ കർശനമാക്കിയത്. ഫെബ്രുവരിയിലാണ് ചൈനയിൽ വിന്റർ ഒളിബിക്‌സ് നടക്കുന്നത്.
അതേസമയം നിയന്ത്രണങ്ങളുടെ ഭാഗമായി വടക്കൻ ചൈനീസ് നഗരമായ ഷിയാനിൽ ഉൾപ്പെടെ വീണ്ടും ലോക്ക്ഡൗൺ ഏർപ്പെടുത്തി. നഗരത്തിലെ 1.3 കോടിയോളം വരുന്ന ജനങ്ങളോട് വീടുകൾക്കുള്ളിൽ തന്നെ കഴിയാൻ നിർദ്ദേശിച്ചിരിക്കുകയാണ് ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിങ്. ഇന്ന് മുതൽ രണ്ടു ദിവസം കൂടുമ്പോൾ ഒരു വീട്ടിലെ ഒരാൾക്ക് വീതം പുറത്തിറങ്ങി സാധനങ്ങൾ വാങ്ങാനുള്ള അനുമതിയുള്ളൂ.ഷിയാങ് നഗരത്തിലെ 1.3 കോടി ജനങ്ങളെയും കോവിഡ് പരിശോധനയ്‌ക്ക് വിധേയരാക്കാനാണ് സർക്കാർ തീരുമാനം.
നഗരത്തിൽ നിന്ന് പുറത്ത് കടക്കാനും നഗരത്തിലേക്ക് പ്രവേശിക്കാനും അനുവാദമില്ല.നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ചെക് പോസ്റ്റുകൾ സ്ഥാപിച്ചിട്ടുണ്ട്. വിമാനത്താവളങ്ങളിൽ നിന്ന് 15 ശതമാനം വിമാനങ്ങൾ മാത്രമേ സർവീസ് നടത്തുന്നുള്ളൂ എന്നാണ് വിവരം.
കേരളത്തിന്റെ ഭൂപ്രകൃതിയിൽ എവിടെ തിരിഞ്ഞാലും കാണുന്ന, വേഗത്തിൽ പടർന്നു കയറുന്ന, എന്നാൽ യാതൊരു പ്രയോജനവുമില്ലാത്ത ഒരു കളസസ്യമുണ്ട് അതാണ് 'കമ്മ്യൂണിസ്റ്റ്…
കണ്ണൂർ: തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ കണ്ണൂർ പാനൂരിൽ വടിവാൾ അക്രമണം. പാനൂർ കുന്നോത്ത് പറമ്പ് പഞ്ചായത്ത് യുഡിഎഫ്…
പമ്പ : ശബരിമല സന്നിധാനത്ത് തീർത്ഥാടകർക്കിടയിലേക്ക് ഇടയിലേക്ക് പാഞ്ഞുകയറി അപകടം. രണ്ടുകുട്ടികള്‍ ഉള്‍പ്പെടെ ഒന്‍പതുപേര്‍ക്ക് പരിക്കേറ്റു. ഇതില്‍ രണ്ടുപേരുടെ നില…
ദില്ലി : തിരുവനന്തപുരം നഗരസഭയിൽ എൻഡിഎ വെന്നിക്കൊടി പായിച്ചതിന് പിന്നാലെ തിരുവനന്തപുരത്തിന് നന്ദിയറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. തിരുവനന്തപുരത്തിന് നന്ദിയെന്ന് എക്സിൽ…
കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തിൽ പ്രതികരിച്ച് ശശി തരൂർ എംപി .സംസ്ഥാനത്ത് യുഡിഎഫ് നേടിയ വിജയത്തോടൊപ്പം തിരുവനന്തപുരം കോർപറേഷനിലെ ബിജെപിയുടെ…
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ഇടതുപപക്ഷം തകർന്നടിയുന്നതിനിടെ വിവാദ പരാമര്‍ശവുമായി ഉടുമ്പൻചോല എംഎൽഎ എം.എം മണി. ക്ഷേമപെന്‍ഷനും മറ്റും വാങ്ങി നല്ല…