നെടുങ്കണ്ടം: മദ്യലഹരിയില്‍ യുവതി യുവാക്കളെ ആക്രമിച്ചു. ആക്രമണത്തില്‍ യുവാക്കള്‍ക്ക് പരിക്ക്. നെടുങ്കണ്ടം തൂക്കുപാലം ബിവറേജ് കോര്‍പ്പറേഷന്‍ ഔട്ട്ലറ്റിന് സമീപമാണ് സംഭവം നടന്നത്. മദ്യം വാങ്ങി ഔട്ട്ലറ്റിന്റെ സമീപം നിന്ന് കഴിച്ചുകൊണ്ടിരുന്ന യുവാക്കളോട് യുവതി മദ്യം ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് മദ്യം വാങ്ങി കഴിച്ച ശേഷം സംഘത്തിലുണ്ടായിരുന്ന ഒരു യുവാവുമായി വാക്കേറ്റത്തിലേര്‍പ്പെടുകയും യുവാക്കളെ പരിക്കേൽപ്പിക്കുകയും ചെയ്തു.
സംഭവസ്ഥലത്തെത്തിയ നെടുങ്കണ്ടം പോലീസ് യുവതിയെ തടയാന്‍ ശ്രമിച്ചെങ്കിലും ഭലമുണ്ടായില്ല. തുടര്‍ന്ന് യുവതിയുടെ വീട്ടുകാരെ പോലീസ് വിവരം അറിയിച്ചു. വനിതാ പോലീസും, ജനപ്രതിനിധികളും ഇടപെട്ട് സമീപത്തെ ഓട്ടോറിക്ഷയില്‍ കയറ്റിയപ്പോഴേക്കും വീട്ടുകാര്‍ സ്ഥലത്തെത്തുകയും യുവതിയെ കൊണ്ടുപോവുകയും ചെയ്തു.
യുവതിക്ക് മദ്യം നല്‍കിയ യുവാവിനെ നെടുങ്കണ്ടം പോലീസ് ചോദ്യം ചെയ്യുന്നതിനായി സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. കാലിന് പരുക്കേറ്റതിനാല്‍ ഇയാളെ ചികിത്സക്കായി ആശുപത്രിയിലേക്ക് മാറ്റി.
തിരുവനന്തപുരം : എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ED) കത്തുമായി ബന്ധപ്പെട്ട പ്രാഥമിക അന്വേഷണ വിഷയത്തില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്മേല്‍ ഉടന്‍…
കൊച്ചി : കേരള ട്രാവല്‍ മാര്‍ട്ട് ഉദ്ഘാടന വേദിയില്‍ വന്‍ പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി വി.ഡി. സതീശന്‍. തിരുവനന്തപുരം മൃഗശാലയുടെ സ്ഥലത്ത്…
തിരുവനന്തപുരം : വഴിത്തര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ സഹോദരനെ കൊലപ്പെടുത്തിയ കേസില്‍ സഹോദരിക്കും മക്കള്‍ക്കും ജീവപര്യന്തം കഠിനതടവും പിഴയും ശിക്ഷ വിധിച്ചു.…
ന്യൂഡല്‍ഹി : ഏഷ്യന്‍ ഗെയിംസ് ഷൂട്ടിങ് സ്‌കീറ്റ് മിക്‌സഡ് ടീം ഇനത്തില്‍ വെങ്കല മെഡല്‍ സ്വന്തമാക്കിയ പരിനാസ് ധാലിവാള്‍, അനന്ത്ജീത്…
മലപ്പുറത്തെ മഴക്കെടുതിയും പ്രളയവും വിലയിരുത്താന്‍ മുഖ്യമന്ത്രി നടത്തിയ യാത്രയ്ക്കായി ഉപയോഗിച്ച ചാര്‍ട്ടേഡ് വിമാനത്തിന് ജി.എസ്.ടി ഉള്‍പ്പെടെ 19.88 ലക്ഷം രൂപ…
നേപ്പാളിലും ടിബറ്റിലും അടുത്തിടെ ഉണ്ടായ കനത്ത പ്രളയവും ഉരുള്‍പൊട്ടലുകളും വലിയൊരു പാരിസ്ഥിതിക ദുരന്തത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. നൂറുകണക്കിന് ജീവനുകള്‍ നഷ്ടപ്പെടുകയും…