Saturday, December 13, 2025

പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദര്‍ശിക്കണമെങ്കിൽ കോവിഡ് ടെസ്റ്റ് നിർബന്ധം ! തീരുമാനം രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തിൽ

രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദര്‍ശിക്കാനെത്തുന്നവര്‍ കോവിഡ് ടെസ്റ്റ് നടത്തണമെന്നത് നിര്‍ബന്ധമാക്കി. മന്ത്രിമാർ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഇത് ബാധകമാണ്. ദില്ലി തെരഞ്ഞെടുപ്പിലെ വിജയത്തില്‍ അനുമോദിക്കാന്‍ പ്രധാനമന്ത്രി ദില്ലിയിലെ എല്ലാ പാര്‍ട്ടി നേതാക്കളെയും അത്താഴവിരുന്നിന് ക്ഷണിച്ചിരുന്നു. ഇന്ന് വൈകിട്ട് 7.30-നാണ് വിരുന്ന് സംഘടിപ്പിച്ചിരിക്കുന്നത്. പുതിയ തീരുമാനത്തിന്റെ പശ്ചാത്തലത്തിൽ അത്താഴവിരുന്നിൽ പങ്കെടുക്കുന്നവർ ആര്‍ടി-പിസിആര്‍ ചെയ്ത് നെഗറ്റീവാണെന്ന് തെളിയിക്കേണ്ടിവരും.

നിലവില്‍ രാജ്യത്ത് 7000 പേര്‍ക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ കേരളത്തിലാണ് പോസിറ്റീവ് കേസുകള്‍ കൂടുതല്‍. ഗുജറാത്ത്, പശ്ചിമ ബംഗാള്‍, ദില്ലി സംസ്ഥാനങ്ങളാണ് തൊട്ടുപിന്നില്‍.
കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 24 മണിക്കൂറിനിടെ 306 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ആറു മരണവുമുണ്ടായി. മൂന്നെണ്ണം കേരളത്തിലും കര്‍ണാടകയില്‍ രണ്ടും മഹാരാഷ്ട്രയില്‍ ഒന്നും കോവിഡ് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്.

Related Articles

Latest Articles