India

രാജ്യത്തെ ആദ്യ കോവിഡ് രോഗിയ്ക്ക്, ഒരു വർഷത്തിനുശേഷം വീണ്ടും വൈറസ് ബാധ

തൃശൂര്‍: ഇന്ത്യയിൽ ആദ്യമായി കോവിഡ് സ്ഥിരീകരിച്ച പെണ്‍കുട്ടിക്ക് വീണ്ടും രോഗം സ്ഥിരീകരിച്ചു,
തൃശൂർ സ്വദേശിയായ പെണ്‍കുട്ടിയ്ക്കാണ് വീണ്ടും വൈറസ് ബാധ സ്ഥിരീകരിച്ചത്. ദില്ലി യാത്രയ്ക്ക് വേണ്ടി നടത്തിയ പരിശോധനയിലാണ് വീണ്ടും രോഗം സ്ഥിരീകരിച്ചത്. കുട്ടി വാക്‌സിനെടുത്തിരുന്നില്ല. എന്നാൽ ഈ കുട്ടിയ്ക്ക് രോഗലക്ഷണങ്ങള്‍ പ്രകടമായിരുന്നില്ല എന്ന് തൃശൂര്‍ ഡിഎംഒ ഡോ. കെ ജെ റീന പറഞ്ഞു. ആദ്യതവണ കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ ഇവര്‍ക്ക് കോവിഡ് ലക്ഷണങ്ങള്‍ ഉണ്ടായിരുന്നു.

ചൈനയിലെ വുഹാനില്‍ നിന്നെത്തിയ മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയ്ക്കാണ് കഴിഞ്ഞ വർഷം രാജ്യത്ത് ആദ്യം കോവിഡ് സ്ഥിരീകരിച്ചത്. 2020 ജനുവരി 30നാണ് പെണ്‍കുട്ടിയ്ക്ക് രോഗം സ്ഥിരീകരിച്ചത്. ജനുവരി 21ന് സംസ്ഥാനത്ത് ജാഗ്രതാ നിര്‍ദേശം നല്‍കി ഒന്‍പത് ദിവസം കഴിഞ്ഞപ്പോഴായിരുന്നു രോഗം സ്ഥിരീകരിച്ചത്. വുഹാനില്‍ കോവിഡ് 19 വ്യാപനം രൂക്ഷമായിരുന്ന സമയത്താണ് അവിടെ മെഡിക്കല്‍ പഠനത്തിലായിരുന്ന പെൺകുട്ടി മടങ്ങിയെത്തിയത്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

admin

Recent Posts

വമ്പൻ വെളിപ്പെടുത്തലുമായി പത്രിക പിൻവലിച്ച കോൺഗ്രസ് നേതാവ്

കോൺഗ്രസ് നേതാവിന്റെ വെളിപ്പെടുത്തലിൽ ഞെട്ടി കോൺഗ്രസ് ; വീഡിയോ കാണാം...

11 mins ago

കോടഞ്ചേരിയിൽ ഡോക്ടറെ മർദ്ദിച്ചയാൾക്കെതിരെ കേസെടുത്തു ! നടപടി കോടഞ്ചേരി സ്വദേശി റംജുവിനെതിരെ

കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ഡോക്ടറെ ആക്രമിച്ചയാൾക്കെതിരെ പോലീസ് കേസെടുത്തു. കോടഞ്ചേരി സ്വദേശി റംജുവിനെതിരെയാണ് കേസെടുത്തിരിക്കുന്നത്. കോടഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്നലെ…

36 mins ago

ഒളിച്ചോട്ടം ശീലമാക്കിയ ആളുകളുമായി സംവാദം നടത്താൻ മോദിക്ക് സമയമില്ല

പൊങ്ങച്ചം ആദ്യം നിർത്ത് ! മോദിയോട് സംവദിക്കണം പോലും ; വലിച്ചുകീറി സ്‌മൃതി ഇറാനി ; വീഡിയോ കാണാം...

50 mins ago

പാക് അധീന കശ്മീരിൽ വീണ്ടും തെരുവിലിറങ്ങി ജനങ്ങൾ ! സംഘർഷത്തിൽ രണ്ട് മരണം; പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു

അനിയന്ത്രിതമായ വിലക്കയറ്റം, ഉയര്‍ന്ന നികുതി, വൈദ്യുതി ക്ഷാമം തുടങ്ങിയ ചൂണ്ടിക്കാട്ടി പാക് അധീന കശ്മീരിൽ നടക്കുന്ന സംഘർഷത്തിൽ രണ്ട് പേർ…

1 hour ago

രാഹുലിന്റേത് ചൈനീസ് ഗ്യാരന്റി ! ഒരിക്കലും യാഥാർഥ്യമാകില്ല ; ജനങ്ങൾ മോദിയുടെ ഗ്യാരന്റിക്കൊപ്പമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

ദില്ലി : രാഹുലിന്റെ വാഗ്ദാനങ്ങൾ ചൈനീസ് ഗ്യാരന്റിയാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കോൺഗ്രസ് ഒരിക്കലും അവരുടെ വാഗ്ദാനങ്ങൾ…

1 hour ago

വേനൽ മഴ കനക്കുന്നു ! ആറ് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് കൊടും ചൂടിന് ആശ്വാസമേകികൊണ്ട് വേനൽ മഴ കനക്കുന്നു. നിലവിൽ ആറ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തെക്കൻ കേരളത്തില്‍…

1 hour ago