Covid 19

സംസ്ഥാനത്ത് ഇന്ന് 8,850 പേര്‍ക്ക് കോവിഡ്: ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.82 ; മരണം 149

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 8,850 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 1019. രോഗമുക്തി നേടിയവര്‍ 17,007. കഴിഞ്ഞ 24 മണിക്കൂറിനിടെ 74,871 സാമ്പിളുകള്‍ പരിശോധിച്ചു. ഡബ്ല്യു.ഐ.പി.ആര്‍. പത്തിന് മുകളിലുള്ള 368 തദ്ദേശ സ്വയംഭരണ പ്രദേശങ്ങള്‍. തിരുവനന്തപുരം 1134, തൃശൂര്‍ 1077, എറണാകുളം 920, കോഴിക്കോട് 892, മലപ്പുറം 747, കൊല്ലം 729, കണ്ണൂര്‍ 611, കോട്ടയം 591, പാലക്കാട് 552, ആലപ്പുഴ 525, പത്തനംതിട്ട 499, ഇടുക്കി 376, വയനാട് 105, കാസര്‍ഗോഡ് 92 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 74,871 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 368 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 745 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,15,489 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 3,99,228 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 16,261 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1019 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

നിലവില്‍ 1,28,736 കോവിഡ് കേസുകളില്‍, 11.2 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 149 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 25,526 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 42 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 8368 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 390 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 50 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 17,007 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 1731, കൊല്ലം 1104, പത്തനംതിട്ട 847, ആലപ്പുഴ 974, കോട്ടയം 1094, ഇടുക്കി 866, എറണാകുളം 3566, തൃശൂര്‍ 1273, പാലക്കാട് 920, മലപ്പുറം 1360, കോഴിക്കോട് 1734, വയനാട് 656, കണ്ണൂര്‍ 754, കാസര്‍ഗോഡ് 128 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,28,736 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 45,74,206 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

admin

Recent Posts

ജിഷ വധക്കേസ് ! പ്രതി അമീറുൽ ഇസ്‌ലാമിന്‍റെ വധശിക്ഷയ്ക്ക് അനുമതി തേടിയുള്ള ഹർജിയിൽ തിങ്കളാഴ്ച ഹൈക്കോടതി വിധി പറയും

പെരുമ്പാവൂര്‍ ജിഷ വധക്കേസിൽ പ്രതി അമീറുൽ ഇസ്‌ലാമിന്‍റെ വധശിക്ഷയ്ക്ക് അനുമതി തേടി സർക്കാർ സമർപ്പിച്ച അപേക്ഷയിൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച്…

6 mins ago

വിദേശ വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് ആക്രമണം ! കിർഗിസ്ഥാനിൽ 7 പാക് വിദ്യാർത്ഥികൾ കൊല്ലപ്പെട്ടു ! ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ജാഗ്രതാ മുന്നറിയിപ്പുമായി കേന്ദ്രം !

ബിഷ്കെക്ക് : കിർഗാനിസ്ഥാനിൽ വിദേശ വിദ്യാർഥികളെ ലക്ഷ്യമിട്ട് നടക്കുന്ന ആക്രമണങ്ങളിൽ ഏഴ് പാക് വിദ്യാർത്ഥികൾ കൊല്ലപ്പെട്ടു. കിർഗിസ്ഥാനിലെ ബിഷ്കെക്കിലാണ് വിദേശ…

1 hour ago

സ്വാതി മലിവാൾ എംപിയെ മർദിച്ചെന്ന പരാതി ! അരവിന്ദ് കേജ്‌രിവാളിന്റെ പിഎ ബൈഭവ് കുമാര്‍ അറസ്റ്റിൽ ! ഒളിവിലായിരുന്ന പ്രതി അറസ്റ്റിലായത് കേജ്‌രിവാളിന്റെ വീട്ടിൽ നിന്ന് !

സ്വാതി മലിവാൾ എംപിയെ മർദിച്ചെന്ന പരാതിയിൽ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ പിഎ ബിഭവ് കുമാര്‍ അറസ്റ്റിലായി. ആരോപണം പുറത്ത്…

2 hours ago

അന്നത്തെ 24 കാരി ഇന്ന് ദില്ലി സർക്കാരിലെ ഒരു സ്ഥാപനത്തിന്റെ മേധാവി ?

ജനകീയാസൂത്രണം പഠിക്കാൻ കേരളത്തിലെത്തിയ അരവിന്ദ് കെജ്‌രിവാളിന്റെ വിക്രിയകൾ വെളിപ്പെടുത്തിയ സുഹൃത്തിന്റെ മെയിൽ മാദ്ധ്യമങ്ങൾ മുക്കി ? AAP

2 hours ago

ചരിത്രത്തിലാദ്യം !! സ്ത്രീകൾ ശരീരം മുഴുവൻ മറയ്ക്കുന്ന വസ്ത്രം മാത്രം ധരിക്കണമെന്ന് നിയമമുണ്ടായിരുന്ന സൗദി അറേബ്യയിൽ സ്വിം സ്യൂട്ട് ഫാഷൻ‌ ഷോ

ചരിത്രത്തിലാദ്യമായി സൗദി അറേബ്യയിൽ സ്വിം സ്യൂട്ട് ഫാഷൻ‌ ഷോ നടന്നു. ഒരു ദശാബ്ദത്തിനു മുമ്പ് വരെ സ്ത്രീകൾ ശരീരം മുഴുവൻ…

3 hours ago