Thursday, December 18, 2025

കോവിഡ് പ്രതിരോധ വാക്സിൻ ; രണ്ടാം ബൂസ്റ്റർ ഡോസിന് അംഗീകാരം നൽകി ബഹ്‌റൈൻ

ദോഹ: രാജ്യത്ത് കോവിഡ് രണ്ടാം പ്രതിരോധ ബൂസ്റ്റർ ഡോസിന് അംഗീകാരം നൽകി ബഹ്‌റൈൻ. ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം വ്യക്തമാക്കിയത് . 18 വയസിന് മുകളിൽ പ്രായം വരുന്നവർക്ക് ആദ്യ ബൂസ്റ്റർ ഡോസ് എടുത്തതിനു ശേഷം പിന്നീട് 9 മാസത്തെ ഇടവേള കഴിഞ്ഞ് ആവശ്യമെങ്കിൽ രണ്ടാം ബൂസ്റ്റർ ഡോസ് സ്വീകരിക്കാവുന്നതാണ് .

ബൂസ്റ്റർ ഡോസ് എടുക്കാൻ ആഗ്രഹിക്കുന്നവ്യക്തികൾക്ക് ഓരോ 9 മാസത്തെ ഇടവേളയിലും ഈ കുത്തിവെപ്പ് ആവർത്തിക്കാൻ ആരോഗ്യ മന്ത്രാലയം അനുമതി നൽകിയിട്ടുണ്ട്. ഇവർക്ക് ബൂസ്റ്റർ ഡോസായി നേരത്തെ സ്വീകരിച്ച അതേ വാക്സിൻ തന്നെ സ്വീകരിക്കാവുന്നതാണ് എന്നും ആരോഗ്യമന്ത്രലയം വ്യക്തമാക്കുന്നുണ്ട് .എന്നാൽ രണ്ടാം ബൂസ്റ്റർ ഡോസ് കുത്തിവെപ്പ് നിർബന്ധമല്ലെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

Related Articles

Latest Articles