Saturday, December 27, 2025

കോവിഷീല്‍ഡ് വാക്‌സിന്റെ വില പുറത്തുവിട്ടു; അഞ്ചുകോടി ഡോസുകള്‍ക്ക് അനുമതി ലഭിച്ചെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട്

പൂനെ: സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഉത്പാദിപ്പിക്കുന്ന കോവിഷീല്‍ഡ് വാക്‌സിന്‍ സര്‍ക്കാരിന് 200 രൂപയ്ക്കും പൊതുജനങ്ങള്‍ക്ക് 1,000 രൂപയ്ക്കും ലഭ്യമാകും. സിറം ഇന്‍സ്റ്റിറ്റ്യൂട്ട് മേധാവി അദാര്‍ പൂനാവാല സ്ഥാപന മേധാവി അദാര്‍ പൂനവാലയാണ് ഇക്കാര്യം വ്യക്തമാക്കിയത്. അഞ്ച് കോടി ഡോസ് വാക്‌സിനുകള്‍ക്ക് ഇതിനോടകം അധികൃതരുടെ അനുമതി ലഭിച്ചുകഴിഞ്ഞതായും അദ്ദേഹം വ്യക്തമാക്കി.

ഓക്‌സ്ഫഡ് യൂണിവേഴ്‌സിറ്റിയും ആസ്ട്രസെനകയും ചേര്‍ന്ന് വികസിപ്പിച്ച വാക്‌സിന്‍ കൊറോണ വൈറസിനെതിരെ സുരക്ഷിതവും കാര്യക്ഷമവുമായ പ്രതിരോധ മരുന്നാണെന്നും അദ്ദേഹം പറഞ്ഞു. വാക്‌സിന്‍ കയറ്റുമതി സംബന്ധിച്ച് സൗദി അടക്കം ഏതാനും രാജ്യങ്ങളുമായി ചര്‍ച്ചകള്‍ പുരോഗമിക്കുന്നുണ്ട്. എന്നാല്‍ നിലവില്‍ വാക്‌സിന്റെ കയറ്റുമതിക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടില്ലെന്നും അദാര്‍ പൂനവാല പറഞ്ഞു.

Related Articles

Latest Articles