Thursday, January 1, 2026

ജോസ് കെ മാണിയെ കൊണ്ട് പൊറുതിമുട്ടി,പാലായിൽ സിപിഐ തനിച്ചു മത്സരിക്കുന്നു,നട്ടം തിരിഞ്ഞു സിപിഎം

ഇടതുമുന്നണിയെ പ്രതിസന്ധിയിലാക്കി പാലാ നിയോജകമണ്ഡലത്തിലെ മൂന്നിടങ്ങളില്‍ മുന്നണി ബന്ധം വിട്ട് സി.പി.ഐ തനിച്ച് മത്സരിയ്ക്കും. പാല നഗരസഭയിലെ 10 സീറ്റുകള്‍ക്കൊപ്പം, കടനാട് കരൂര്‍, അകലക്കുന്നം പഞ്ചായത്തുകളിലാണ് സി.പി.എ സ്ഥാനാര്‍ത്ഥികള്‍ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിയ്ക്കുക. കഴിഞ്ഞ തവണ ഏഴു സീറ്റുകളില്‍ മത്സരിച്ച പാര്‍ട്ടിയെ രണ്ടു സീറ്റുകളില്‍ ഒതുക്കാനുള്ള ശ്രമമാണ് കേരള കോണ്‍ഗ്രസ് നടത്തുന്നതെന്ന് സി.പി.ഐ പാലാ മണ്ഡലം സെക്രട്ടറി  അഡ്വ. സണ്ണി ഡേവിഡ് ന്യൂസ് 18 നോട് പറഞ്ഞു.

കഴിഞ്ഞ തവണ 17 സീറ്റുകളില്‍ ജയിച്ച കേരള കോണ്‍ഗ്രസില്‍ നിന്ന് 7 പേര്‍ ജോസഫ് പക്ഷത്തേക്ക് മാറിയിരുന്നു. ഈ സാഹചര്യത്തില്‍ 10 സീറ്റുകളില്‍ മാത്രം അവകാശവാദമുന്നയിക്കാനാണ് കേരള കോണ്‍ഗ്രസിന് അര്‍ഹതയുള്ളതെന്നും സണ്ണി ഡേവിഡ് പറയുന്നു.

Related Articles

Latest Articles