Categories: KeralaPolitics

ധനമന്ത്രി തോമസ് ഐസക്കിനെതിരെ തുറന്നടിച്ച് സിപിഐ ജില്ലാ സെക്രട്ടറി; ഐസക്ക് സിപിയേക്കാള്‍ വലിയ ഏകാധിപതി, ഫേസ്ബുക്കിലെ ലൈക്കും ഷെയറും അല്ല ഭരണം

ആലപ്പുഴ: ധനമന്ത്രി തോമസ് ഐസക്കിനെതിരെ രൂക്ഷ വിമര്‍ശനവുമായി സി.പി.ഐ ജില്ലാ സെക്രട്ടറി ടി.ജെ ആഞ്ചലോസ് രംഗത്തെത്തി. സര്‍ സിപിയേക്കാള്‍ വലിയ ഏകാധിപതിയാണ് ഐസക് എന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിലെ ലൈക്കും ഷെയറും അല്ല ഭരണമെന്നും ആഞ്ചലോസ് പരിഹസിച്ചു.

ഫേസ്ബുക്കില്‍ ലൈക്ക് കൂട്ടുക അല്ലാതെ കയര്‍ മേഖലയ്ക്കായി മന്ത്രി ഒന്നും ചെയ്യുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കയര്‍ വകുപ്പിലെ അനാസ്ഥയ്ക്ക് എതിരെ പ്രത്യക്ഷ സമരവുമായി എഐഎന്‍ടിയുസിയും രംഗത്തെത്തി.

കയര്‍പിരി തൊഴിലാളികള്‍ക്ക് 600 രൂപ വേതനം ഉറപ്പാക്കുമെന്ന് പ്രഖ്യാപിച്ചിട്ടും 350 രൂപയാണ് ഇപ്പോഴും കൂലി. ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ട്, ഭരണം നടത്തുന്ന ആളായി ഐസക്ക് മാറിയെന്നും ആഞ്ചലോസ് തുറന്നടിച്ചു. കയര്‍ കേരളയ്‌ക്കെതിരെ പ്രതിപക്ഷം ഉയര്‍ത്തിയ വിമര്‍ശനങ്ങള്‍ തന്നെ സിപിഐയും ഉന്നയിച്ചു.

കയര്‍ മേഖലയെ തകര്‍ക്കുന്ന നടപടികളുമായി മന്ത്രി തോമസ് ഐസക് മുന്നോട്ട് പോവുകയാണ്. തൊഴിലാളി സംഘടനകളുമായി ചര്‍ച്ച ചെയ്ത് പ്രശ്‌നങ്ങള്‍ പരിഹരിച്ചില്ലെങ്കില്‍ സമരം ശക്തമാക്കാനാണ് സിപിഐയുടെ തീരുമാനമെന്നും പാര്‍ട്ടി വ്യക്തമാക്കുന്നു.

admin

Recent Posts

വിലക്കയറ്റം കൊണ്ട് പൊറുതി മുട്ടിയ ജനം ചോദിക്കുന്നു ! എന്താണ് പരിഹാരം ?

വിലക്കയറ്റം നിയന്ത്രിക്കണമെങ്കിൽ ഇവിടെ ഭരണം നടക്കണം !അധികാരക്കസേരകളിൽ മരവാഴകളോ ? BINOCULAR

10 mins ago

ഇവിടെ ഡിജിപിയുണ്ടോയെന്ന് സംശയം ! ഗുണ്ടകളും ലഹരി മാഫിയയും അഴിഞ്ഞാടുമ്പോള്‍ പൊലീസിലെ ഉന്നതർ ആര്‍ത്തുല്ലസിച്ച് നടക്കുന്നു ; മുഖ്യമന്ത്രിക്ക് പൊലീസിനെ നിയന്ത്രിക്കാനാവുന്നില്ല ; തുറന്നടിച്ച് രമേശ് ചെന്നിത്തല

തിരുവനന്തപുരം : ഡിവൈഎസ്പിയും പൊലീസുകാരും ഗുണ്ടാസല്‍ക്കാരത്തില്‍ പങ്കെടുത്ത സംഭവം പൊലീസ് സേന ഇപ്പോള്‍ എത്രത്തോളം ജീർണിച്ചു എന്നതിന്റെ തെളിവാണെന്ന് കോണ്‍ഗ്രസ്…

25 mins ago

ദില്ലി കലാപം ! ഉമര്‍ ഖാലിദിന്റെ ജാമ്യാപേക്ഷ തള്ളി ദില്ലി കര്‍ക്കര്‍ദൂമ കോടതി

ദില്ലി : ഉമര്‍ ഖാലിദിന്റെ ജാമ്യാപേക്ഷ തള്ളി ദില്ലി കോടതി. സ്ഥിര ജാമ്യം ആവശ്യപ്പെട്ടുകൊണ്ടുള്ള ഉമര്‍ ഖാലിദിന്റെ അപേക്ഷയാണ് ദില്ലിയിലെ…

41 mins ago

പാപ്പുവ ന്യൂ ഗിനിയയിലെ മണ്ണിടിച്ചിൽ : സാധ്യമായ എല്ലാ സഹായവും ചെയ്യും ! 8 കോടിയുടെ സഹായ ഹസ്തവുമായി ഭാരതം

ദില്ലി : ഭൂചലനത്തിലും തുടർന്നുണ്ടായ മണ്ണിടിച്ചിലിലും 2000ൽ അധികം ആളുകളുടെ ജീവൻ നഷ്‌ടമായ പാപ്പുവ ന്യൂ ഗിനിയയ്‌ക്ക് സഹായ ഹസ്തവുമായി…

49 mins ago

ബാര്‍ കോഴ ആരോപണം !ബാറുടമകളുടെ സംഘടനയുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് അന്വേഷണ സംഘം; സംഘടനയ്ക്ക് കത്ത് നൽകി

ബാര്‍ കോഴ ആരോപണവുമായി ബന്ധപ്പെട്ട് ബാറുടമകളുടെ സംഘടനയുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് അന്വേഷണ സംഘം. ഇക്കാര്യം ആവശ്യപ്പെട്ട്…

56 mins ago

സേർച്ച് ലിസ്റ്റിൽ ബോളിവുഡ് നടിമാരുടെ പേരിനൊപ്പം “ഹോട്ടും” ! യുട്യൂബ് സെര്‍ച്ച് ഹിസ്റ്ററി ചോർന്നതോടെ വെട്ടിലായി രാജസ്ഥാൻ റോയല്‍സ് യുവ ബാറ്റർ റിയാൻ പരാഗ്

ഗുവാഹത്തി : യുട്യൂബ് സെര്‍ച്ച് ഹിസ്റ്ററി ചോർന്നതോടെ വെട്ടിലായി രാജസ്ഥാൻ റോയല്‍സ് യുവ ബാറ്റർ റിയാൻ പരാഗ്. ഓൺലൈനിൽ ഒരു…

1 hour ago