Monday, May 27, 2024
spot_img

ധനമന്ത്രി തോമസ് ഐസക്കിനെതിരെ തുറന്നടിച്ച് സിപിഐ ജില്ലാ സെക്രട്ടറി; ഐസക്ക് സിപിയേക്കാള്‍ വലിയ ഏകാധിപതി, ഫേസ്ബുക്കിലെ ലൈക്കും ഷെയറും അല്ല ഭരണം

ആലപ്പുഴ: ധനമന്ത്രി തോമസ് ഐസക്കിനെതിരെ രൂക്ഷ വിമര്‍ശനവുമായി സി.പി.ഐ ജില്ലാ സെക്രട്ടറി ടി.ജെ ആഞ്ചലോസ് രംഗത്തെത്തി. സര്‍ സിപിയേക്കാള്‍ വലിയ ഏകാധിപതിയാണ് ഐസക് എന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിലെ ലൈക്കും ഷെയറും അല്ല ഭരണമെന്നും ആഞ്ചലോസ് പരിഹസിച്ചു.

ഫേസ്ബുക്കില്‍ ലൈക്ക് കൂട്ടുക അല്ലാതെ കയര്‍ മേഖലയ്ക്കായി മന്ത്രി ഒന്നും ചെയ്യുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കയര്‍ വകുപ്പിലെ അനാസ്ഥയ്ക്ക് എതിരെ പ്രത്യക്ഷ സമരവുമായി എഐഎന്‍ടിയുസിയും രംഗത്തെത്തി.

കയര്‍പിരി തൊഴിലാളികള്‍ക്ക് 600 രൂപ വേതനം ഉറപ്പാക്കുമെന്ന് പ്രഖ്യാപിച്ചിട്ടും 350 രൂപയാണ് ഇപ്പോഴും കൂലി. ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ട്, ഭരണം നടത്തുന്ന ആളായി ഐസക്ക് മാറിയെന്നും ആഞ്ചലോസ് തുറന്നടിച്ചു. കയര്‍ കേരളയ്‌ക്കെതിരെ പ്രതിപക്ഷം ഉയര്‍ത്തിയ വിമര്‍ശനങ്ങള്‍ തന്നെ സിപിഐയും ഉന്നയിച്ചു.

കയര്‍ മേഖലയെ തകര്‍ക്കുന്ന നടപടികളുമായി മന്ത്രി തോമസ് ഐസക് മുന്നോട്ട് പോവുകയാണ്. തൊഴിലാളി സംഘടനകളുമായി ചര്‍ച്ച ചെയ്ത് പ്രശ്‌നങ്ങള്‍ പരിഹരിച്ചില്ലെങ്കില്‍ സമരം ശക്തമാക്കാനാണ് സിപിഐയുടെ തീരുമാനമെന്നും പാര്‍ട്ടി വ്യക്തമാക്കുന്നു.

Related Articles

Latest Articles