തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പില്‍ കനത്ത തോല്‍വിയാണ് ഇടതുമുന്നണി നേരിട്ടത്. ഇതുസംബന്ധിച്ച് പത്തനംതിട്ടയിലെ പരാജയത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ചാണ് സിപിഐയുടെ പത്തനംതിട്ട ജില്ലാകമ്മറ്റിയുടെ റിപ്പോര്‍ട്ട്.
തിരഞ്ഞെടുപ്പ് അടുത്തിരുന്ന സാഹചര്യത്തില്‍ ശബരിമല യുവതീപ്രവേശം ഒഴിവാക്കപ്പെടേണ്ടതായിരുന്നു എന്നാണ് വിമര്‍ശനം.യുവതീ പ്രവേശനത്തില്‍ കാണിച്ച തിടുക്കം ഒരു വിഭാഗം വോട്ടര്‍മാറെ ഇടതുപക്ഷത്തില്‍ നിന്ന് അകറ്റി. വനിതാമതിലിന്റെ അടുത്ത ദിവസം തന്നെ രണ്ട് യുവതികളെ ശബരിമലയിലേക്ക് പ്രവേശിപ്പിച്ചത് തിരിച്ചടിയായി. ഇത് ഒഴിവാക്കാമായിരുന്നു.
ഒരു വിഭാഗം ഇത് പ്രചാരണത്തിനായി ഉപയോഗിച്ചപ്പോഴും ഫലപ്രദമായി നേരിടാന്‍ കഴിഞ്ഞില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.നല്ല രീതിയില്‍ പ്രവര്‍ത്തിച്ചിട്ടും മികച്ച സ്ഥാനാര്‍ത്ഥി അനുകൂല സാഹചര്യങ്ങളുണ്ടായിട്ടും വിജയിക്കാനാകാത്തത് ശബരിമല പ്രതിഫലിച്ചതുകൊണ്ടാണെന്നാണ് യോഗത്തിന്റെ വിലയിരുത്തല്‍.
ബിജെപി നേട്ടമുണ്ടാക്കുമെന്ന് പ്രചരിപ്പിക്കുക വഴി കോണ്‍ഗ്രസിലേക്ക് ന്യൂനപക്ഷങ്ങളുടെ വോട്ട് പോയതും പരാജയത്തിന് കാരണമായെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. കഴിഞ്ഞദിവസം ചേര്‍ന്ന സിപിഐ ജില്ലാകമ്മറ്റിയോഗത്തിലെ ചര്‍ച്ചകള്‍ക്കും വിലയിരുത്തലുകള്‍ക്കും ശേഷമാണ് റിപ്പോര്‍ട്ട് തയാറാക്കിയത്. ജില്ലാകമ്മറ്റി നല്‍കിയ പ്രാഥമിക റിപ്പോര്‍ട്ട് ഈമാസം ആറിന് ചേരുന്ന സംസ്ഥാന നിര്‍വാഹക സമിതി ചര്‍ച്ചചെയ്യും.
ജനുവരി 9-ന് ലോകമെമ്പാടും റിലീസ് ചെയ്യാൻ നിശ്ചയിച്ചിരുന്ന ദളപതി വിജയ് ചിത്രം ‘ജനനായകൻ’ കടുത്ത പ്രതിസന്ധിയിൽ. സിനിമ സമർപ്പിച്ച് ആഴ്ചകൾ…
കേരളത്തിൽ സഖാക്കൾ അമേരിക്കക്കെതിരെ ചെഗുവര കാസ്ട്രോക്കെഴുതിയെ പ്രണയ ഗീതം പാടി ഗറില്ലാ യുദ്ധത്തിനൊരുങ്ങുമ്പോൾ ട്രംപ് കനത്ത ആശങ്കയിൽ . മോചിപ്പിക്കപ്പെടുമോ…
കൊച്ചി : ശബരിമല സ്വർണക്കടത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി എസ്ഐടി റിപ്പോർട്ട്. ശ്രീകോവിലിലെ ബാക്കിയുള്ള സ്വർണംകൂടി തട്ടിയെടുക്കാൻ പ്രതികൾ പദ്ധതിയിട്ടെന്നും വിഷയം…
കൊച്ചി: മുൻ മന്ത്രിയും മുസ്‌ലിംലീഗ് നേതാവുമായ വി.കെ. ഇബ്രാഹിംകുഞ്ഞ്(73) അന്തരിച്ചു.ശ്വാസകോശ അർബുദത്തെ തുടർന്ന് ഏറെനാള്‍ ചികിത്സയിലായിരുന്നു. ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന്…
ഭാരതത്തിന്റെ സമുദ്ര സുരക്ഷയിലും പരിസ്ഥിതി സംരക്ഷണത്തിലും ഒരു പുതിയ യുഗത്തിന് തുടക്കം കുറിച്ചുകൊണ്ട് ഐ.സി.ജി.എസ്. സമുദ്ര പ്രതാപ് കമ്മീഷൻ ചെയ്യപ്പെട്ടിരിക്കുകയാണ്.…
വെനിസ്വലയ്ക്ക് ശേഷം അമേരിക്കൻ ഡീപ്പ് സ്റ്റേറ്റ് ഭാരതത്തെ ലക്‌ഷ്യം വെച്ച് ഗൂഢ നീക്കങ്ങൾ നടത്തുന്നുവോ ? ഡൊണാൾഡ് ട്രംപിന്റെ പ്രസ്താവനകൾ…