Wednesday, May 15, 2024
spot_img

പത്തനംതിട്ടയിലെ തോല്‍വി: സര്‍ക്കാരിനെ വിമര്‍ശിച്ച് സിപിഐ റിപ്പോര്‍ട്ട്

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പില്‍ കനത്ത തോല്‍വിയാണ് ഇടതുമുന്നണി നേരിട്ടത്. ഇതുസംബന്ധിച്ച് പത്തനംതിട്ടയിലെ പരാജയത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ചാണ് സിപിഐയുടെ പത്തനംതിട്ട ജില്ലാകമ്മറ്റിയുടെ റിപ്പോര്‍ട്ട്.

തിരഞ്ഞെടുപ്പ് അടുത്തിരുന്ന സാഹചര്യത്തില്‍ ശബരിമല യുവതീപ്രവേശം ഒഴിവാക്കപ്പെടേണ്ടതായിരുന്നു എന്നാണ് വിമര്‍ശനം.യുവതീ പ്രവേശനത്തില്‍ കാണിച്ച തിടുക്കം ഒരു വിഭാഗം വോട്ടര്‍മാറെ ഇടതുപക്ഷത്തില്‍ നിന്ന് അകറ്റി. വനിതാമതിലിന്റെ അടുത്ത ദിവസം തന്നെ രണ്ട് യുവതികളെ ശബരിമലയിലേക്ക് പ്രവേശിപ്പിച്ചത് തിരിച്ചടിയായി. ഇത് ഒഴിവാക്കാമായിരുന്നു.

ഒരു വിഭാഗം ഇത് പ്രചാരണത്തിനായി ഉപയോഗിച്ചപ്പോഴും ഫലപ്രദമായി നേരിടാന്‍ കഴിഞ്ഞില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.നല്ല രീതിയില്‍ പ്രവര്‍ത്തിച്ചിട്ടും മികച്ച സ്ഥാനാര്‍ത്ഥി അനുകൂല സാഹചര്യങ്ങളുണ്ടായിട്ടും വിജയിക്കാനാകാത്തത് ശബരിമല പ്രതിഫലിച്ചതുകൊണ്ടാണെന്നാണ് യോഗത്തിന്റെ വിലയിരുത്തല്‍.

ബിജെപി നേട്ടമുണ്ടാക്കുമെന്ന് പ്രചരിപ്പിക്കുക വഴി കോണ്‍ഗ്രസിലേക്ക് ന്യൂനപക്ഷങ്ങളുടെ വോട്ട് പോയതും പരാജയത്തിന് കാരണമായെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. കഴിഞ്ഞദിവസം ചേര്‍ന്ന സിപിഐ ജില്ലാകമ്മറ്റിയോഗത്തിലെ ചര്‍ച്ചകള്‍ക്കും വിലയിരുത്തലുകള്‍ക്കും ശേഷമാണ് റിപ്പോര്‍ട്ട് തയാറാക്കിയത്. ജില്ലാകമ്മറ്റി നല്‍കിയ പ്രാഥമിക റിപ്പോര്‍ട്ട് ഈമാസം ആറിന് ചേരുന്ന സംസ്ഥാന നിര്‍വാഹക സമിതി ചര്‍ച്ചചെയ്യും.

Related Articles

Latest Articles