ആദിവാസി ഭവന പദ്ധതിയിൽ ക്രമക്കേട് നടത്തിയതിന് സിപിഐ നേതാവ് പിടിയിലായി. സിപിഐ മലപ്പുറം ജില്ലാ കമ്മിറ്റി അംഗമായ പി എം ബഷീറാണ് അട്ടപ്പാടിയിലെ ആദിവാസി ഭവന പദ്ധതിയിൽ തട്ടിപ്പ് നടത്തിയതിന് പിടിയിലായിരിക്കുന്നത്. ഇയാൾ മുൻ നിലമ്പൂർ കൗൺസിലർ കൂടിയാണ്.
പാലക്കാട് ക്രൈംബ്രാഞ്ച് സംഘമാണ് ബഷീറിനെ പിടികൂടിയിരിക്കുന്നത്. ഇയാളോടൊപ്പം തട്ടിപ്പിൽ പങ്കാളിയായ കരാറുകാരനും പിടിയിലായിട്ടുണ്ട്.
അർഹരായ ഓരോ വ്യക്തിയിൽ നിന്നും ബഷീർ അഴിമതി നടത്തി 1,28500 രൂപ വീതം തട്ടിയെടുത്തതുമായി ബന്ധപ്പെട്ട് ആരോപണങ്ങൾ ശക്തമായിരുന്നു. അട്ടപ്പാടിയിലെ ഭൂതിവഴിയിലെ ജനങ്ങളാണ് പ്രധാനമായും ഇയാളുടെ തട്ടിപ്പിന് ഇരയാക്കപ്പെട്ടിരുന്നത്. പരാതി ലഭിച്ചതിനെ തുടർന്ന് ഇയാൾക്കെതിരെ നടപടി ആവശ്യപ്പെട്ട് ഐ ടി ഡി പി പദ്ധതിയുടെ ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥൻ മലപ്പുറം എസ് പിക്ക് പരാതി നൽകിയിരുന്നു.

