supplyco
മലപ്പുറം: സപ്ലൈകോ ഗോഡൗണില്‍ ജോലി വാഗ്ദാനം ചെയ്ത് പാര്‍ട്ടിയിലേക്ക് ആളെ ചേര്‍ക്കുന്നതായി ആരോപണം. നിലമ്പൂര്‍ അമരമ്പലത്തെ ഗോഡൗണിലേക്കുള്ള ജോലിക്കായി ചന്തക്കുന്ന്, വല്ലപ്പുഴ ഭാഗങ്ങളില്‍ നിന്നുള്ള യുവാക്കളെ സിപിഐയുടെ പ്രാദേശിക നേതാക്കള്‍ സമീപിച്ചതായാണ് ആരോപണം. യൂത്ത് കോണ്‍ഗ്രസ് , ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് നേതാക്കള്‍ ഓഫര്‍ നല്‍കിയപ്പോഴാണ് വിവാദമായതെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
അനധികൃത ഭൂമിയില്‍ സപ്ലൈകോയ്ക്ക് എന്ന പേരില്‍ നിര്‍മ്മിക്കുന്ന ഗോഡൗണില്‍ തൊഴില്‍ നല്‍കാമെന്നായിരുന്നു വാഗ്ദാനമെന്ന് യുവാക്കള്‍ പറയുന്നു. വകുപ്പ് പാര്‍ട്ടിയുടെ കൈയ്യിലാണെന്നും വേണ്ടരീതിയില്‍ ചെയ്യാമെന്നും പാര്‍ട്ടിയില്‍ ചേര്‍ന്നാല്‍ മാത്രം മതിയെന്നുമായിരുന്നു ആവശ്യം.
ഗോഡൗണ്‍ പണിയുന്ന ഭൂമിയുടെ ഇടപാടുമായി ബന്ധപ്പെട്ടും നേരത്തേ സിപിഐ നേതാക്കളുടെ പേര് ഉയര്‍ന്ന് കേട്ടിരുന്നു. നിര്‍മ്മാണം നിരോധിച്ചിട്ടുള്ള സ്ഥലമാണ് ഇതെന്നും ഇവിടെ ഗോഡൗണിന് അംഗീകാരം നൽകിയതിന് പിന്നിൽ പ്രാദേശിക നേതാക്കളുടെ ഇടപെടല്‍ ഉണ്ടെന്നും ആരോപണം ഉണ്ടായിരുന്നു.
കൊല്ലം : ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് കട്ടിളപ്പാളി കേസിൽ അറസ്റ്റിലായ തന്ത്രി കണ്ഠര് രാജീവര് 14 ദിവസത്തെ റിമാന്‍ഡിൽ .…
കൊല്ലം : ശബരിമല സ്വർണക്കൊള്ളയിൽ അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവര് ആചാരലംഘനത്തിന് കൂട്ടുനിന്നുവെന്ന് പ്രത്യേക അന്വേഷണ സംഘം. റിമാൻഡ് റിപ്പോർട്ടിലാണ്…
ദില്ലി : ഇന്ത്യയും ബംഗ്ലാദേശും തമ്മിൽ നിലനിൽക്കുന്ന കടുത്ത നയതന്ത്ര-ക്രിക്കറ്റ് തർക്കങ്ങൾക്കിടയിൽ ബംഗ്ലാദേശ് ക്രിക്കറ്റ് താരങ്ങൾക്ക് തിരിച്ചടിയായി ഇന്ത്യൻ കായിക…
വാഷിംഗ്ടൺ : ഇലോൺ മസ്‌കിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സ്റ്റാർട്ടപ്പായ എക്‌സ്‌എഐ (xAI) കനത്ത സാമ്പത്തിക നഷ്ടത്തിലെന്ന് റിപ്പോർട്ടുകൾ. വരുമാനത്തിൽ വർദ്ധനവുണ്ടായിട്ടും,…
ശബരിമല സ്വർണക്കൊള്ളയിൽ കേസെടുത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഇസിഐആർ രജിസ്റ്റർ ചെയ്തു. ഒരു കേസിൽ കള്ളപ്പണം വെളുപ്പിക്കൽ നടന്നിട്ടുണ്ടെന്ന് പ്രാഥമികമായി ബോധ്യപ്പെട്ടാൽ…
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ തന്നെ കുടുക്കിയതാണെന്ന് ഇന്ന് അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവര്. വൈദ്യപരിശോധന പൂർത്തിയാക്കി കൊല്ലം വിജിലൻസ്…