Kerala

ലോകായുക്ത ഭേദഗതി: ചര്‍ച്ചക്ക് അവസരം ലഭിച്ചില്ല: മന്ത്രിസഭയില്‍ എതിര്‍പ്പറിയിച്ച് സി.പി.ഐ മന്ത്രിമാര്‍; മുന്നണിയിൽ ഭിന്നത രൂക്ഷം

തിരുവനന്തപുരം: ലോകായുക്ത ഓര്‍ഡിനന്‍സ് വിഷയത്തില്‍ മന്ത്രി സഭയില്‍ എതിര്‍പ്പറിയിച്ച് സി.പി.ഐ (CPI) മന്ത്രിമാര്‍. ഭേഭഗതി ഭരണഘടന വിരുദ്ധമാണെന്നും ഓർഡിനൻസ് കൊണ്ട് വന്നത് ശരിയായില്ലെന്നും സി.പി.ഐ മന്ത്രിമാർ പറഞ്ഞു. ലോകായുക്ത ഭേദഗതിക്ക് മുമ്പ് ചര്‍ച്ചക്ക് അവസരം ലഭിച്ചിട്ടില്ലെന്ന് മന്ത്രിമാര്‍ സഭയില്‍ ഉന്നയിച്ചു.

വിമർശനത്തിന് മുഖ്യമന്ത്രി മറുപടി നൽകി. ഓർഡിനൻസിൽ മന്ത്രിമാർക്ക് നേരത്തെ തന്നെ കുറിപ്പ് നൽകിയിരുന്നു. വിഷയം സിപിഐ പാർട്ടിക്കുള്ളിൽ ചർച്ച ചെയ്തിട്ടുണ്ടാവുമെന്നാണ് കരുതിയതെന്നും മുഖ്യമന്ത്രി പറഞ്ഞു. വിഷയം ഒരു തവണ മന്ത്രിസഭാ യോഗം തീരുമാനം എടുക്കാതെ മാറ്റി വെച്ചത് പാർട്ടികൾക്ക് ചർച്ച ചെയ്യാൻ വേണ്ടിയായിരുന്നുവെന്നും രണ്ടാമതും വിഷയം ചർച്ചയ്ക്ക് എടുത്തപ്പോൾ സിപിഐ മന്ത്രിമാർ എതിർപ്പ് അറിയിക്കാതിരുന്നതിനാൽ വിഷയത്തോട് സിപിഐ യോജിക്കുന്നുവെന്നാണ് കരുതിയതെന്നും മുഖ്യമന്ത്രി പറഞ്ഞു

admin

Recent Posts

മമത വീഴും !തൃണമൂൽ കോൺഗ്രസിന് കനത്ത തിരിച്ചടി ; ബംഗാളിൽ ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്ന് സർവേ ഫലം

കൊൽക്കത്ത: 2024 ലോക് സഭാ തെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസിന് വലിയ തിരിച്ചടിയെന്ന് എക്സിറ്റ് പോൾ ഫലങ്ങൾ. ഏറ്റവും കുറഞ്ഞത് മൂന്ന്…

6 hours ago

പതിനെട്ടാമത്തെ അടവെടുത്തിട്ടും കാര്യമില്ല !

പഠിച്ച പണി പതിനെട്ടും നോക്കി ! രക്ഷയില്ല...കെജ്രിവാൾ ജയിലിലേക്ക് തന്നെ

8 hours ago