Kerala

”കാരണം വ്യക്തമാക്കാനാവില്ല’; സ്വര്‍ണക്കടത്ത് കേസിൽ സ്വപ്‌ന സുരേഷിന്റെ അഭിഭാഷകന്‍ പിന്മാറി

കൊച്ചി: സ്വര്‍ണക്കടത്തുകേസ് പ്രതി സ്വപ്‌ന സുരേഷിന്റെ (Swapna Suresh) അഭിഭാഷകന്‍ പിന്മാറി. എൻഐഎ കോടതിയിൽ നടന്ന വാദത്തിനിടെയായിരുന്നു കേസുവാദിക്കുന്നതിൽ നിന്നും പിന്മാറുന്നതായി അഭിഭാഷകൻ സൂരജ് ടി ഇലഞ്ഞിക്കൽ അറിയിച്ചത്. വക്കാലത്ത് ഒഴിയാനുള്ള കാരണം പുറത്ത് പറയാനാകില്ലെന്ന് അഭിഭാഷകന്‍ പറഞ്ഞു.

സ്വര്‍ണക്കടത്ത് കേസില്‍ വിവാദ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ ഇ.ഡി വീണ്ടും ചോദ്യം ചെയ്യാന്‍ സ്വപ്ന സുരേഷിന് നോട്ടീസ് നല്‍കിയിരുന്നു. അഭിഭാഷകൻ പിൻമാറിയ പശ്ചാത്തലത്തിൽ എൻഐഎ റെയ്ഡിൽ പിടിച്ചെടുത്ത സ്വർണ്ണാഭരണങ്ങളും, വിദേശ കറൻസികളുമടക്കമുള്ള രേഖകൾ വിട്ട് തരണമെന്ന സ്വപ്നയുടെ ഹർജി കൊച്ചി എൻഐഎ കോടതി പിന്നീട് പരിഗണിക്കാൻ മാറ്റി.

B4 Admin

Recent Posts

എൻവിഡിയ മുൻ മേധാവിയുമായുള്ള ബന്ധത്തിനിടയിലും ചൈനീസ് ചാര ഏജൻസിയുമായി ആശയവിനിമയം: ആലീസ് ഹുവാങ്ങിന്റെ ചാരബന്ധങ്ങളിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ!

എൻവിഡിയയുടെ മുൻ സി.ഇ.ഒ ജെൻസൻ ഹുവാങ്ങുമായി അടുപ്പം പുലർത്തിയിരുന്ന കാലയളവിൽ ആലീസ് ഹുവാങ് ചൈനയുടെ രഹസ്യാന്വേഷണ വിഭാഗമായ മിനിസ്ട്രി ഓഫ്…

26 minutes ago

ഗർഭാശയമുഖ അർബുദത്തിനെതിരായ പോരാട്ടത്തിന് വൻ കരുത്ത്: ഒൻപത് മാസത്തിനുള്ളിൽ ഒരു കോടി എച്ച്.പി.വി വാക്സിൻ ഡോസുകൾ പൂർത്തിയാക്കി ഭാരതം!

ഗർഭാശയമുഖ അർബുദത്തെ പ്രതിരോധിക്കുന്നതിനുള്ള ദേശീയ വാക്സിനേഷൻ യജ്ഞത്തിൽ ഭാരതം ചരിത്രപരമായ നാഴികക്കല്ല് പിന്നിട്ട്, ഒൻപത് മാസത്തിൽ താഴെ സമയത്തിനുള്ളിൽ ഒരു…

1 hour ago

ചക്കുളത്തുകാവ് കാർത്തിക പൊങ്കാല നാളെ: തിരുവല്ല താലൂക്കിൽ പ്രാദേശിക അവധി, പന്ത്രണ്ട് മണിക്കൂർ തത്സമയ സംപ്രേക്ഷണവുമായി തത്ത്വമയി ന്യൂസ്

ഭാരതത്തിന്റെ സനാതന സാംസ്കാരിക പൈതൃകത്തിന്റെയും ദേവീചൈതന്യത്തിന്റെയും മഹത്തായ സംഗമവേദിയായ ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ പ്രസിദ്ധമായ കാർത്തിക പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് നവംബർ…

2 hours ago

ബിസ്ലെറി കുടിവെള്ള സാമ്പിളിൽ കാൻസർ സാധ്യതയുള്ള രാസവസ്തുക്കൾ കണ്ടെത്തിയതായി എഫ്എസ്എസ്എഐ: കമ്പനിക്കെതിരെ പ്രോസിക്യൂഷന് അനുമതി

രാജ്യത്തെ പ്രമുഖ കുപ്പിവെള്ള ബ്രാൻഡായ ബിസ്ലെറിക്കെതിരെ ഭക്ഷ്യസുരക്ഷാ അതോറിറ്റിയായ എഫ്എസ്എസ്എഐയുടെ നടപടി. ഗോവയിലെ ബിസ്ലെറി പ്ലാന്റിൽനിന്ന് ശേഖരിച്ച കുടിവെള്ള സാമ്പിൾ…

2 hours ago

രാജ്യറാണി എക്സ്പ്രസിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം: വർക്കല സ്വദേശിയായ 22കാരൻ പിടിയിൽ

തിരുവനന്തപുരത്ത് ട്രെയിൻ യാത്രയ്ക്കിടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ വീണ്ടും ലൈംഗികാതിക്രമം നടന്നതായി പരാതി. രാജ്യറാണി എക്സ്പ്രസിൽ തിരുവനന്തപുരം നോർത്ത് റെയിൽവേ…

2 hours ago

നേപ്പാളിന് 1.62 ബില്യൺ ഡോളറിന്റെ വികസന പാക്കേജ് പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി: സ്റ്റാർട്ടപ്പ് ഇൻക്യുബേറ്ററും ഐഐടി ഓഫ്‌ഷോർ ക്യാമ്പസും സ്ഥാപിക്കും

നേപ്പാളുമായുള്ള ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി 1.62 ബില്യൺ ഡോളർ (ഏകദേശം 15,000 കോടി രൂപ) മൂല്യമുള്ള വികസന…

2 hours ago