Saturday, May 18, 2024
spot_img

മാധ്യമങ്ങളും രാഷ്ട്രീയക്കാരും പറയുന്നതിന് ഇപ്പോള്‍ മറുപടി പറയേണ്ടതില്ല’: ഓര്‍ഡിനന്‍സ് ഇറക്കിയാലും റിപ്പോര്‍ട്ട് നല്‍കാന്‍ ഇപ്പോഴും അധികാരമുണ്ടൈന്ന് ലോകായുക്ത

തിരുവനന്തപുരം: ലോകായുക്ത ഓർഡിനൻസ് ഭേദഗതി കേസുകളുടെ നടപടി ക്രമങ്ങളെ ബാധിക്കില്ലെന്ന് ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ്. മുഖ്യന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്ന് അനര്‍ഹര്‍ക്ക് സഹായം നല്‍കിയെന്ന ഹര്‍ജിയില്‍ വാദം നടക്കവെയാണ് ലോകായുക്തയുടെ പരാമര്‍ശം.

‘മാധ്യമങ്ങളും രാഷ്ട്രീയക്കാരും പറയുന്നതിന് ഇപ്പോള്‍ മറുപടി പറയേണ്ടതില്ല. വഴിയരികില്‍ എല്ല് കടിച്ചു കൊണ്ടിരിക്കുന്ന പട്ടിയുടെ അടുത്ത് ചെന്നാല്‍ എല്ല് എടുക്കാനാണെന്ന് അത് കരുതും. പട്ടി എല്ല് കടിച്ച് കൊണ്ടേയിരിക്കും. നമുക്ക് അതില്‍ കാര്യമില്ല’- ലോകായുക്ത നിരീക്ഷിച്ചു. ലോകായുക്ത നിയമത്തിലെ സെക്ഷന്‍ 14 പ്രകാരം റിപ്പോര്‍ട്ട് കൊടുക്കാന്‍ ഇപ്പോഴും ലോകായുക്തയ്ക്ക് അധികാരമുണ്ട്. റിപ്പോര്‍ട്ട് എന്ത് ചെയ്യണമെന്ന ചോദ്യം പിന്നീടാണ് ഉയരുന്നതെന്നും സിറിയക് ജോസഫ് പറഞ്ഞു.

Related Articles

Latest Articles