തിരുവനന്തപുരം: റോഡ് കയ്യേറി പാർട്ടി സമ്മേളനങ്ങൾ നടത്തുന്നതിനെതിരെ കേരള ഹൈക്കോടതിയുടെ രൂക്ഷ വിമർശനം വന്നതിന് ശേഷവും നിയമ ലംഘനം തുടർന്ന് ഭരണാനുകൂല സംഘടനകൾ. സിപിഐ അനുകൂല സർവീസ് സംഘടനകൾ തിരുവനന്തപുരത്ത് നടത്തുന്ന രാപകൽ സമരം ഇപ്പോഴും തുടരുകയാണ്. സമരത്തെ അഭിസംബോധന ചെയ്യാൻ കെട്ടിയ സ്റ്റേജ് നടപ്പാതയും പ്രധാന റോഡും കയ്യേറിയ നിലയിലാണ്. ഇതുകാരണം കഴിഞ്ഞ 36 മണിക്കൂറായി നഗരത്തിൽ വലിയ ഗതാഗതകുരുക്ക് ഉണ്ടാക്കുകയാണ്. കഴിഞ്ഞ ദിവസത്തെ ഹൈക്കോടതി വിമർശനത്തിന്റെ പശ്ചാത്തലത്തിൽ സമരത്തിൽ പങ്കെടുത്ത കണ്ടാലറിയാവുന്ന 150 പേർക്കെതിരെ കന്റോൺമെന്റ് പോലീസ് കേസെടുത്തിട്ടുണ്ട്. പേരിന് കേസെടുത്തിട്ടുണ്ടെങ്കിലും റോഡ് കയ്യേറ്റം നീക്കാനോ നടപ്പാതകളിൽ നിന്ന് കസേരകൾ മാറ്റാനോ തയ്യാറായിട്ടില്ല.
സിപിഎം പാളയം ഏരിയ സമ്മേളനത്തിന്റെ സ്റ്റേജും ഇത്തരത്തിൽ റോഡ് കയ്യേറി നിർമ്മിച്ചിരുന്നു. ഇതാണ് ഹൈക്കോടതിയെ പ്രകോപിപ്പിച്ചത്. റോഡ് കയ്യേറി സ്റ്റേജ് നിർമ്മിച്ചതിൽ പാർട്ടി പിന്നീട് ഖേദം പ്രകടിപ്പിച്ചെങ്കിലും സ്റ്റേജ് നിർമ്മിച്ചത് പ്രധാന റോഡിലല്ലെന്ന് ന്യായീകരിച്ചിരുന്നു. റോഡിൽ സ്റ്റേജ് നിർമ്മിച്ചത് തെറ്റായിപ്പോയെന്ന് സിപിഎം ജില്ലാ സെക്രട്ടറി വി ജോയ് ഇന്നലെ പറഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ ഭരണാനുകൂല സർവീസ് സംഘടനകളുടെ സമരം നടക്കുന്നത് പ്രധാന സംസ്ഥാന പാതയിലാണ്. വാഹനങ്ങൾ വഴിതിരിച്ചു വിട്ടതുമൂലം ഇന്നും ഇന്നലെയും നഗരങ്ങളിലെ ഇടറോഡുകളിലടക്കം വലിയ ഗതാഗതക്കുരുക്ക് രൂപപ്പെട്ടിരുന്നു. ഭരണാനുകൂല സംഘടനകളുടെ നിയമലംഘനത്തിന് നേരെ പോലീസ് കണ്ണടയ്ക്കുന്നുവെന്ന ആരോപണം ഉയർന്നു കഴിഞ്ഞു.
കേരളത്തിന്റെ ഭൂപ്രകൃതിയിൽ എവിടെ തിരിഞ്ഞാലും കാണുന്ന, വേഗത്തിൽ പടർന്നു കയറുന്ന, എന്നാൽ യാതൊരു പ്രയോജനവുമില്ലാത്ത ഒരു കളസസ്യമുണ്ട് അതാണ് 'കമ്മ്യൂണിസ്റ്റ്…
കണ്ണൂർ: തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ കണ്ണൂർ പാനൂരിൽ വടിവാൾ അക്രമണം. പാനൂർ കുന്നോത്ത് പറമ്പ് പഞ്ചായത്ത് യുഡിഎഫ്…
പമ്പ : ശബരിമല സന്നിധാനത്ത് തീർത്ഥാടകർക്കിടയിലേക്ക് ഇടയിലേക്ക് പാഞ്ഞുകയറി അപകടം. രണ്ടുകുട്ടികള്‍ ഉള്‍പ്പെടെ ഒന്‍പതുപേര്‍ക്ക് പരിക്കേറ്റു. ഇതില്‍ രണ്ടുപേരുടെ നില…
ദില്ലി : തിരുവനന്തപുരം നഗരസഭയിൽ എൻഡിഎ വെന്നിക്കൊടി പായിച്ചതിന് പിന്നാലെ തിരുവനന്തപുരത്തിന് നന്ദിയറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. തിരുവനന്തപുരത്തിന് നന്ദിയെന്ന് എക്സിൽ…
കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തിൽ പ്രതികരിച്ച് ശശി തരൂർ എംപി .സംസ്ഥാനത്ത് യുഡിഎഫ് നേടിയ വിജയത്തോടൊപ്പം തിരുവനന്തപുരം കോർപറേഷനിലെ ബിജെപിയുടെ…
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ഇടതുപപക്ഷം തകർന്നടിയുന്നതിനിടെ വിവാദ പരാമര്‍ശവുമായി ഉടുമ്പൻചോല എംഎൽഎ എം.എം മണി. ക്ഷേമപെന്‍ഷനും മറ്റും വാങ്ങി നല്ല…