Friday, December 19, 2025

2018 ബിജെപി ത്രിപുരയിൽ കാട്ടിയ അത്ഭുതം ആവർത്തിക്കുമോ ?

ദില്ലി : വരാന്‍ പോകുന്ന നിയമസഭ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ത്രിപുരയില്‍ കോണ്‍ഗ്രസുമായി രാഷ്ട്രീയ സഖ്യമുണ്ടാക്കാന്‍ മുന്‍കൈ എടുത്ത് സിപിഎം. ത്രിപുരയുടെ ചുമതലയുള്ള കോണ്‍ഗ്രസ് നേതാവ് അജോയ് കുമാറുമായി സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ചർച്ച നടത്തി.

ദില്ലിയിൽ നടന്ന ചര്‍ച്ചയില്‍ ഇരുപാര്‍ട്ടികളും തമ്മില്‍ ധാരണയായി എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. മറ്റ് ഇടതുപക്ഷ പാർട്ടികളും മുന്നണിയിലുണ്ട്. സീറ്റ് വിഭജനം അന്തിമമാക്കാൻ പാര്‍ട്ടി നേതാക്കളുടെ പ്രത്യേക കമ്മിറ്റി ഉടന്‍ തന്നെ രൂപീകരിച്ചേക്കും.

ബിജെപിയുടെ രാഷ്ട്രീയ എതിരാളികളായ പാര്‍ട്ടികളെ ഒന്നിപ്പിക്കാന്‍ ടിപ്ര മോത പാര്‍ട്ടിയുടെ ചെയര്‍പേഴ്സണ്‍ പ്രദ്യോത് മാണിക്യ ദബ്ബര്‍മന്‍ മുൻകൈ എടുത്തിരുന്നു.ഇതിന്റെ ഭാഗമായി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക വദ്രയുമായി ചര്‍ച്ചയും നടത്തിയിരുന്നു.

ഈ വര്‍ഷം മാർച്ചിലാണ്‌ ത്രിപുരയിൽ നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്നത്. സംസ്ഥാനത്ത് നേരിട്ട തിരിച്ചടിയില്‍ നിന്ന് കരകയറനാണ് സിപിഎമ്മിന്റെ ശ്രമം. 60 അംഗ സഭയില്‍ നിലവിൽ എന്‍ഡിഎയ്‌ക്ക് 37ഉം സിപിഎമ്മിന് 15 സീറ്റുകളുമാണ് ഉള്ളത്.

Related Articles

Latest Articles