Kerala

നുണ പ്രചാരണങ്ങൾക്ക് സൈബർ പോരാളികൾ; പൂർണ്ണ പിന്തുണ നൽകാനൊരുങ്ങി സി പി ഐ എം

സമൂഹ മാധ്യമങ്ങളിലെ സിപിഐഎം സൈബർ പോരാളികളുടെ ഇടപെടലുകളുടെ സ്വഭാവം നമുക്ക് പരിചിതമാണ്. പാർട്ടിക്കെതിരെ വരുന്ന ഏത് പോസ്റ്റുകളെയും പൊങ്കാല എന്ന് വിളിക്കുന്ന സൈബർ ബുള്ളിയിങ് വഴി ഈ പോരാളികൾ പ്രതിരോധിക്കും. അതിനായി ഈ പോരാളികൾക്ക് വൻ ആയുധ ശേഖരം തന്നെയുണ്ട്. ട്രോളുകളും ഇമേജുകളും വ്യാജ രേഖകളുമെല്ലാം പാർട്ടി ഈ അനൗദ്യോഗിക പോരാളികൾക്ക് നൽകിയിട്ടുണ്ട്. പലപ്പോഴും വാക്കുകൾ കൊണ്ടായിരിക്കില്ല ഫോണുകളിലും കംപ്യൂട്ടറുകളിലും ശേഖരിച്ച് വച്ചിരിക്കുന്ന ചിത്രങ്ങളും വ്യാജരേഖകളുമാണ് ഇഷ്ടായുധങ്ങൾ. പാർട്ടി ക്ലാസ്സുകളിൽ ആവർത്തിച്ച് കേൾക്കാറുള്ള പെരും നുണകൾ മുതൽ വിചാരധാരയും മനുസ്മൃതിയും വരെ ആ ആയുധ ശേഖരത്തിലുണ്ടാകും. വിചാര ധാരയുടേത് എന്ന പേരിൽ ചില പേജുകളും വരികളും അവർ ഉണ്ടാകും. പലതും ആ പുസ്തകത്തിൽ ഉള്ളതുപോലുമായിരിക്കില്ല. മനുസ്മൃതിയുടെ കാര്യവും ഇങ്ങനെ തന്നെയാണ്.

ഈ പുസ്തകങ്ങളൊന്നും വായിച്ചിട്ടല്ല പോരാളികൾ ആശയ സംവാദത്തിനു വരുന്നത്. കൃത്രിമമായി ഉണ്ടാക്കിയ ഏതാനും പേജുകളിൽ പറയുന്ന കാര്യങ്ങളാണ് അവർ ആശയ സംവാദത്തിന് ഉപയോഗിക്കുക. ഉത്തരം മുട്ടുമ്പോൾ ശൂലം ഭ്രൂണം വിചാര ധാര മനുസ്മൃതി ചാതുർവർണ്യം എന്നൊക്കെയുള്ള ആയുധങ്ങൾ അവർ പുറത്തെടുക്കും അതുകൊണ്ടും പിടിച്ചു നിൽക്കാനായില്ലെങ്കിൽ പിന്നെ വെട്ടുക്കിളി ആക്രമണവും അസഭ്യ വർഷവുമൊക്കെയാണ്. ഇങ്ങനെ പാർട്ടിവിരുദ്ധ സാംസ്കാരിക, പരിസ്ഥിതി പ്രവർത്തകരെയും രാഷ്ട്രീയ എതിരാളികളെയും സാമൂഹികമാധ്യമങ്ങളിൽ ‘പൊങ്കാല’യിടുന്ന സൈബർ പോരാളികളെ പ്രോത്സാഹിപ്പിക്കാൻ തീരുമാനിച്ചിരിക്കുകയാണ് ഇപ്പോൾ സി.പി.എം. എന്നാൽ, പാർട്ടിയുടെ സജീവ പ്രവർത്തകരും ഔദ്യോഗിക നവമാധ്യമ ഗ്രൂപ്പുകളും നേരിട്ട് ‘പൊങ്കാല’യിടാൻ ഇറങ്ങില്ല. ഇത്തരം അനൗദ്യോഗിക സൈബർ ഗ്രൂപ്പുകൾക്കു വേണ്ട വീഡിയോകൾ, പോസ്റ്റർ, ട്രോൾ എന്നീ ആയുധങ്ങൾ തിരുവനന്തപുരം, എറണാകുളം, ബെംഗളൂരു, ഹൈദരാബാദ്, ദുബായ് എന്നിവിടങ്ങളിലെ പ്രൊഫഷണലുകളാണ് തയ്യാറാക്കിനൽകുന്നത് എന്നാണ് റിപ്പോർട്ടുകൾ. പാർട്ടി അതിനു വേണ്ടി കുറച്ചധികം പണം ചെലവാക്കുന്നുമുണ്ടത്രെ. ഇത്തരം ഗ്രൂപ്പുകൾക്ക് സി.പി.എമ്മുമായി നേരിട്ട് ബന്ധമില്ലാത്തതിനാൽ ഇവരുടെ പാളിച്ചകളുടെയും പ്രസ്താവനകളുടെയും ഉത്തരവാദിത്വം പാർട്ടിക്ക് ഏറ്റെടുക്കേണ്ടിവരില്ല. എന്നാൽ, പറയാനുള്ളത് പറയിക്കാനും കഴിയും. ഇതാണ് സി.പി.എമ്മിന്റെ പുതിയ തന്ത്രം. എതിരാളികളെ ഭീകരമായി ആക്രമിക്കുന്ന ഇത്തരം സൈബർ പോരാളികളെ ‘കടന്നലുകൾ’ എന്നാണ് സി.പി.എം. നവമാധ്യമവിഭാഗങ്ങൾ വിളിക്കുന്നത്. ഇവരെ ഏകോപിപ്പിക്കാൻ പാർട്ടിക്കുവേണ്ടി നവമാധ്യമ പ്രചാരണായുധങ്ങൾ തയ്യാറാക്കിനൽകുന്ന ഒരു സംഘം തിരുവനന്തപുരം കേന്ദ്രീകരിച്ചും പ്രവർത്തിക്കുന്നുണ്ടെന്നാണ് വിവരം.

കെ-റെയിൽ പ്രശ്നത്തിൽ പാർട്ടിയെ വിമർശിക്കുന്ന കവി റഫീഖ് അഹമ്മദ്, എം.എൻ.കാരശ്ശേരി, സി.ആർ.നീലകണ്ഠൻ തുടങ്ങിയവർക്കെതിരേ ‘പോരാളി’ ഗ്രൂപ്പുകൾ ഇപ്പോഴും ട്രോളുകളും ആക്ഷേപവും ഇപ്പോഴും തുടരുന്നുണ്ട്. എന്നാൽ, ഇതിൽ പാർട്ടിക്ക് ഒരു പങ്കുമില്ലെന്നാണ് ഔദ്യോഗിക വിശദീകരണം.സമൂഹ മാധ്യമ ഇടപെടലുകളും അതുപയോഗിച്ച് ജനങ്ങളോട് സംവദിക്കലും ഒരു രാഷ്ട്രീയപ്പാർട്ടിയെ സംബന്ധിച്ചിടത്തോളം ഈ കാലഘട്ടത്തിൽ വളരെ പ്രധാനമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ള നേതാക്കൾ വളരെ ഫലപ്രദമായി സമൂഹ മാധ്യമങ്ങൾ ഉപയോഗിച്ച് ജനങ്ങളുമായി സംവദിക്കാറുണ്ട്. പക്ഷെ നുണകളും വിദ്വേഷവും പ്രചരിപ്പിക്കാൻ അനൗദ്യോഗിക സൈബർ ഗ്രൂപ്പുകളുണ്ടാക്കുകയും പാർട്ടി നേതാക്കളുടെ സമൂഹ മാധ്യമ അക്കൗണ്ടുകളും ഓദ്യോഗിക ഗ്രൂപ്പുകളും ഇവർക്ക് പുറകിലൊളിച്ച് നടത്തുന്ന പോരാട്ടവും ഭീരുത്വമാണ്. ഇത് ആ പാർട്ടിയുടെ ആശയ ദാരിദ്ര്യത്തെയാണ് സൂചിപ്പിക്കുന്നത്. സമൂഹ മാധ്യമങ്ങളിൽ സിപിഎം നേരിടുന്ന വിമർശനങ്ങളെ വസ്തുതകൾ കൊണ്ട് പാർട്ടിയുടെ ഔദ്യോഗിക വിഭാഗത്തിന് നേരിടാൻ കഴിയാത്ത അവസ്ഥയിലാണ് പാർട്ടി ഇത്തരം കടന്നലുകളെ ആശ്രയിക്കുന്നത്. നുണ പ്രചാരണം കൊണ്ടുയർത്തുന്ന പ്രതിരോധം എത്രനാൾ ഈ പാർടിക്ക് ആശ്രയിക്കാൻ കഴിയും എന്ന് കാത്തിരുന്ന് കാണണം

Kumar Samyogee

Recent Posts

പുതുവത്സരരാവിൽ ഓൺലൈൻ ഷോപ്പിങ് മുടങ്ങിയേക്കും! ഡെലിവറി തൊഴിലാളികൾ നാളെ രാജ്യവ്യാപക പണിമുടക്കിൽ

പുതുവത്സരാഘോഷങ്ങളിലേക്ക് കടക്കാനിരിക്കെ, സൊമാറ്റോ, സ്വിഗ്ഗി, ബ്ലിങ്കിറ്റ്, സെപ്റ്റോ, ആമസോൺ, ഫ്ലിപ്കാർട്ട് തുടങ്ങിയ മുൻനിര ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലെ ഡെലിവറി തൊഴിലാളികൾ നാളെ…

12 hours ago

വിഘടനവാദികൾക്ക് യുഎഇ ആയുധങ്ങൾ എത്തിച്ചുവെന്ന് ആരോപണം !! സൗദി അറേബ്യയുടെ വ്യോമാക്രമണത്തിന് പിന്നാലെ യെമനിൽ അടിയന്തരാവസ്ഥ!

തുറമുഖ നഗരമായ മുക്കല്ലയിൽ സൗദി അറേബ്യ നടത്തിയ വ്യോമാക്രമണത്തെത്തുടർന്ന് യെമനിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. അതിർത്തിയിൽ 72 മണിക്കൂർ നിരോധനവും ഏർപ്പെടുത്തിയിട്ടുണ്ട്.…

12 hours ago

ഉയർത്തെഴുന്നേറ്റ് ഗൂഗിൾ !! ജെമിനിയിലൂടെ എഐ വിപണിയിൽ നടത്തിയിരിക്കുന്നത് വമ്പൻ കുതിപ്പ്: ചാറ്റ് ജിപിടിക്ക് കനത്ത തിരിച്ചടി

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വിപണിയിലെ ആധിപത്യത്തിനായി വൻകിട കമ്പനികൾ തമ്മിലുള്ള മത്സരം മുറുകുന്നതിനിടെ, ഗൂഗിളിന്റെ എഐ ടൂളായ ജെമിനി വൻ മുന്നേറ്റം…

13 hours ago

ശബരിമല സ്വർണ്ണക്കൊള്ള ! മണിയെയും ബാലമുരുകനെയും ചോദ്യം ചെയ്ത് വിട്ടയച്ചു ;ചോദ്യം ചെയ്യൽ നീണ്ടത് മണിക്കൂറുകൾ

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ മണിയെയും ബാലമുരുകനെയും ശ്രീകൃഷ്ണനെയും എസ്‍ഐടി ചോദ്യം ചെയ്ത് വിട്ടയച്ചു. ഈഞ്ചയ്ക്കലിലെ ക്രൈംബ്രാഞ്ച് ഓഫീസിലായിരുന്നു ചോദ്യം…

13 hours ago

പന്തളം കൊട്ടാരം ഭരണസമിതിയുടെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു; പ്രദീപ് കുമാർ വർമ്മ പ്രസിഡന്റ്; എം.ആർ. സുരേഷ് വർമ്മ സെക്രട്ടറി

പന്തളം കൊട്ടാരം നിർവ്വാഹക സംഘത്തിന്റെ വാർഷിക പൊതുയോഗം ഡിസംബർ 28-ന് കൈപ്പുഴ പുത്തൻകോയിക്കൽ (വടക്കേമുറി) കൊട്ടാരത്തിൽ വെച്ച് പ്രൗഢഗംഭീരമായി നടന്നു.…

15 hours ago

ബംഗ്ലാദേശിൽ വീണ്ടും ഹിന്ദുഹത്യ!! ഹിന്ദുവായ സുരക്ഷാ ജീവനക്കാരനെ വെടിവച്ചു കൊന്ന് സഹപ്രവർത്തകൻ ; പത്തു ദിവസത്തിനിടെ റിപ്പോർട്ട് ചെയ്യുന്ന മൂന്നാമത്തെ മരണം

ബംഗ്ലാദേശിൽ ന്യൂനപക്ഷ വിഭാഗങ്ങൾക്ക് നേരെയുള്ള അക്രമങ്ങൾ തുടരുന്നതിനിടയിൽ, വീണ്ടും ഒരു ഹിന്ദു യുവാവ് കൂടി കൊല്ലപ്പെട്ടു. മൈമെൻസിംഗ് ജില്ലയിലെ ഭാലുക്ക…

16 hours ago