Kerala

സിപിഎം ഘടകകക്ഷികളെ വിഴുങ്ങുന്നു; ശ്രേയാംസ് കുമാറിന്റെ അനുഭവം നാളെ ജോസ് കെ മാണിക്കുമുണ്ടാകും; മുന്നറിയിപ്പുമായി ചെറിയാൻ ഫിലിപ്പ്

തിരുവനന്തപുരം: എം.വി ശ്രേയാംസ് കുമാറിന് രാജ്യസഭാ സീറ്റിന്റെ കാര്യത്തിൽ ഉണ്ടായ അനുഭവം രണ്ടു വർഷം കഴിയുമ്പോൾ ജോസ് കെ.മാണിക്കും ഉണ്ടാകുമെന്ന് സിപിഎം ബന്ധം ഉപേക്ഷിച്ച് കോൺഗ്രസിലേക്ക് തിരിച്ചെത്തിയ നേതാവ് ചെറിയാൻ ഫിലിപ്പ്. ഘടക കക്ഷികളെ ഒന്നൊന്നായി വിഴുങ്ങുകയാണ് സി.പി.എം നയം. എൽ.ഡി.എഫ് ഘടക കക്ഷിയായ എൽ.ജെ.ഡിക്ക് മന്ത്രി സ്ഥാനവും രാജ്യസഭാ സ്ഥാനവും പ്രമുഖ കോർപ്പറേഷൻ സ്ഥാനവും നൽകാത്തത് മുന്നണി മര്യാദകളുടെ ലംഘനമാണ്. എൽ.ജെ.ഡി നേതാവ് ഷെയ്ക്ക് പി ഹാരീസിനെ അടർത്തിയെടുത്ത് സി പി എമ്മിൽ ചേർത്തതു പോലെ താമസിയാതെ കേരള കോൺഗ്രസ് നേതാക്കളെയും സി പി എമ്മിൽ ചേർക്കും. ലോക്സഭാ തെരഞ്ഞെടുപ്പിൽ സി പി എം സ്ഥിരമായി തോൽക്കുന്ന കോട്ടയത്തു മത്സരിക്കാൻ ജോസ് കെ.മാണിയോട് ആവശ്യപ്പെട്ടേക്കുമെന്നും, പാലായിലെ തോൽവി തന്നെ കോട്ടയത്തും ആവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. പി.ജെ കുര്യന്റെ രാജ്യസഭാ സീറ്റാണ് ജോസ് കെ.മാണിക്ക് കോൺഗ്രസ് നൽകിയത്. യു ഡി എഫ് സ്ഥാനാർഥിയായാണ് ജോസ് കെ മാണിയും ഇപ്പോഴത്തെ എംപി തോമസ് ചാഴിക്കാടനും ജയിച്ചത്.

കോൺഗ്രസ് വിട്ട എപി അനിൽകുമാർ, കെ.സി റോസക്കുട്ടി, ലതികാ സുഭാഷ്, പീലിപ്പോസ്തോമസ്, ശോഭന ജോർജ് തുടങ്ങിയവരുടെ രാഷ്ട്രീയ ഭാവി അവസാനിച്ചു. ഇവർക്കാർക്കും സി പി എം ഒരിക്കലും പാർലമെന്ററി സ്ഥാനങ്ങൾ നൽകുകയില്ല. ആവശ്യം കഴിഞ്ഞാൽ ഇവരെയെല്ലാം ചവറ്റുകുട്ടയിലിടുമെന്നും ചെറിയാൻ ഫിലിപ്പ് മുന്നറിയിപ്പ് നൽകി.

B4 Admin

Recent Posts

സ്മിത് മച്ചാറിനെ ആക്രമിച്ചസഹപൈലറ്റ് തീവ്രവാദ ആശയങ്ങളാല്‍ സ്വാധീനിക്കപ്പെട്ട വ്യക്തിയെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി. കീഴ്പ്പെടുത്തിയതിന് പിന്നാലെ എന്നെ കൊല്ലൂ, എന്നെ കൊല്ലൂ എന്ന് അലറിവിളിച്ചെന്നും ബെഞ്ചമിന്‍ നെതന്യാഹു

ടെല്‍ അവീവ് : ഫ്ളൈ ദുബായ് വിമാനത്തില്‍പൈലറ്റ് സ്മിത് മച്ചാറിനെ ആക്രമിച്ചഒമാനി പൈലറ്റ്, തീവ്രവാദ ആശയങ്ങളാല്‍ സ്വാധീനിക്കപ്പെട്ട വ്യക്തിയായിരുന്നെന്ന് ഇസ്രയേല്‍…

5 hours ago

കടം കയറി ജീവിതം വഴിമുട്ടി. ടെലിഗ്രാം വഴി കള്ളനോട്ടടിക്കാന്‍ പഠിച്ച പച്ചക്കറി വ്യാപാരി പിടിയില്‍

ഗുജറാത്തിലെ രാജ്കോട്ടില്‍ കടബാധ്യത മൂലം ദുരിതത്തിലായ പച്ചക്കറി വ്യാപാരി കള്ളനോട്ട് നിര്‍മാണ കേസില്‍ പിടിയില്‍. രാജ്കോട്ട് സിറ്റി ക്രൈം ബ്രാഞ്ചും…

6 hours ago

ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ സഹപൈലറ്റ് ആക്രമിച്ചത് ക്രാഷ് ആക്‌സ് ഉപയോഗിച്ച്. സഹപൈലറ്റിന്റെ കൈയ്യില്‍ ആയുധം എത്തിയത് ഇങ്ങനെ

ഇസ്രയേലിലേക്കുള്ള യാത്രയ്ക്കിടയില്‍ ഫ്‌ലൈദുബായ് വിമാനത്തില്‍ ആകാശത്തുവെച്ച് ഭീകരാക്രമണശ്രമം ഉണ്ടായ വാര്‍ത്തയ്ക്ക് പിന്നാലെ എങ്ങനെ സഹപൈലറ്റിന് ക്യാപ്റ്റനായ സ്മിത് മച്ചാറിനെ ആക്രമിയ്ക്കാനുള്ള…

6 hours ago

നിര്‍ഭയത്വത്തിന്റെ മാതൃക. ഇന്ന് സ്മിത് മച്ചാറാണ് ഹീറോയെങ്കില്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് നീര്‍ജ ഭാനോട്ട്. വെറും 22 വയസില്‍ തന്റെ ജീവന്‍ വെടിഞ്ഞ് തീവ്രവാദികളില്‍ നിന്ന് യാത്രക്കാരെ രക്ഷിച്ച ഹീറോ

വിമാന ഹൈജാക്കിംഗിനിടയില്‍ യാത്രക്കാരെ രക്ഷിക്കാന്‍ ശ്രമിക്കവെയാണ് നീര്‍ജ ഭാനോട്ട് ജീവന്‍ വെടിഞ്ഞത്. എന്നാല്‍, താന്‍ പൈലറ്റായിരുന്ന വിമാനത്തെ രക്ഷിക്കാന്‍ ശ്രമിക്കവെയാണ്…

15 hours ago