വി മുരളീധരൻ
ശബരിമല യുവതീപ്രവേശന വിഷയത്തില്‍ സിപിഎമ്മും കോണ്‍ഗ്രസും അയ്യപ്പഭക്തരെ കബളിപ്പിക്കാന്‍ ശ്രമിക്കുന്നുവെന്ന് മുന്‍ കേന്ദ്രമന്ത്രി വി മുരളീധരന്‍. വിഷയത്തില്‍ സര്‍ക്കാര്‍ നിലപാട് മാറ്റുന്നുവെന്നുള്ള ധാരണ സൃഷ്ടിക്കാനുള്ള ശ്രമമാണ് നിലവില്‍ നടന്നുകൊണ്ടിരിക്കുന്നതെന്നും യുവതീപ്രവേശനത്തെ അനുകൂലിക്കുന്നില്ലെന്ന് പറയുന്നതിന് പകരം, വിഷയത്തില്‍ തീരുമാനമെടുക്കേണ്ടത് വിദഗ്ദ്ധന്മാരാണെന്നു പറഞ്ഞ് വിശ്വാസികളെ പറ്റിക്കാനുള്ള ആസൂത്രിത ശ്രമമാണ് നടക്കുന്നതെന്നും വി മുരളീധരൻ അഭിപ്രായപ്പെട്ടു.
“സര്‍ക്കാര്‍ സ്വീകരിക്കുക 2007 ലെ നിലപാടാണെന്നാണ് മന്ത്രി വാസവന്‍ പറയുന്നത്. 2007 ലെ നിലപാട് യുവതീപ്രവേശനത്തിന് അനുകൂലമാണ്. ക്ഷേത്രാചാരങ്ങളില്‍ സര്‍ക്കാരുകളോ കോടതിയോ ഇടപെടാന്‍ പാടില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കുമോ? ആചാരത്തെയും ലിംഗ സമത്വത്തെയും കൂട്ടി കെട്ടാനുള്ള ശ്രമം നടത്തില്ലെന്ന് പറയാന്‍ സര്‍ക്കാര്‍ തയ്യാറാണോ?
ശബരിമലയുടെ ആചാരങ്ങള്‍ തകര്‍ക്കാന്‍ ശ്രമിച്ച് പ്രശ്നങ്ങള്‍ ഉണ്ടാക്കിയത് കേരള സര്‍ക്കാരാണ്. ശബരിമലയുടെ ആചാര സംരക്ഷണത്തിന് വേണ്ടി പോരാടിയവര്‍ക്കെതിരെയെടുത്ത കേസുകള്‍ സര്‍ക്കാര്‍ എഴുതിതള്ളണം. എന്നിട്ട് നിലപാട് പറയുകയാണ് വേണ്ടതെന്നും അദേഹം പറഞ്ഞു. ആഗോള അയ്യപ്പ സംഗമത്തിന്റെ പേരില്‍ നടത്തിയിട്ടുള്ള തട്ടിപ്പിന്റെ കണക്കുകള്‍ പുറത്തു വിടണം.
ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസിനും ഇതേ ഇട്ടത്താപ്പ് സമീപനമാണുള്ളത്. ആദ്യം കോണ്‍ഗ്രസ് പറഞ്ഞു ഞങ്ങള്‍ വിശ്വാസികള്‍ക്കൊപ്പമാണെന്ന്. കോണ്‍ഗ്രസിന്റെ ചില നേതാക്കന്മാര്‍ സമരത്തിന്റെ ഭാഗമായി. പിന്നീട് കോണ്‍ഗ്രസിന്റെ അഖിലേന്ത്യാ നേതൃത്വം ഈ നിലപാട് തള്ളി. ഇതോടെ സമരങ്ങളില്‍ നിന്നും കോണ്‍ഗ്രസ് പൂര്‍ണമായും പിന്‍വാങ്ങിയെന്നും വി. മുരളീധരന്‍ കുറ്റപ്പെടുത്തി.
എല്‍പിജി വിഷയത്തില്‍ മാദ്ധ്യമങ്ങള്‍ അനാവശ്യ പരിഭ്രാന്തി സൃഷ്ടിക്കുന്ന തരത്തിലുള്ള പ്രചാരണം നടത്തരുത്. എല്‍പിജിയുമായിട്ട് രണ്ട് ഇന്ത്യന്‍ കപ്പലുകള്‍ ഹോര്‍മുസ് കടലിടുക്ക് കടന്നു വന്നിട്ടുണ്ട്.
സംഘര്‍ഷഭരിതമായിട്ടുള്ള മേഖലയിലൂടെ ഇന്ത്യന്‍ പതാകയേന്തിയ കപ്പലുകള്‍ സുരക്ഷിതമായിട്ട് കടന്നു പോരുന്നുണ്ടെങ്കില്‍, അത് നരേന്ദ്രമോദിയുടെ നയതന്ത്ര വിജയമാണ്. ഇതു ഓരോ ഇന്ത്യക്കാരനും അഭിമാനം നല്‍കുന്ന കാര്യമാണ്. പ്രതിപക്ഷ പാര്‍ട്ടികളും മാധ്യമങ്ങളും ജനങ്ങള്‍ക്കിടയില്‍ പരിഭ്രാന്തി വര്‍ദ്ധിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിക്കരുത്. സംസ്ഥാന സര്‍ക്കാര്‍ കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയാന്‍ ആവശ്യമായിട്ടുള്ള കര്‍ശനമായിട്ടുള്ള നടപടികള്‍ സ്വീകരിക്കണം.”- വി. മുരളീധരന്‍ ആവശ്യപ്പെട്ടു.
ദക്ഷിണ ഭാരതത്തിലെ അതിപ്രശസ്തമായ മഹാ തീർത്ഥാടന കേന്ദ്രമായ ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രത്തിലെ അന്താരാഷ്ട്ര പ്രശസ്തമായ പൊങ്കാല മഹോത്സവത്തിന് ഒരുക്കങ്ങൾ…
തിരുവനന്തപുരം മേലാറന്നൂർ സ്വദേശിയായ പതിനേഴുകാരൻ രുദ്രേഷിന് വാഹനാപകടത്തെ തുടർന്ന് ജീവൻ വെടിയേണ്ടി വന്നുവെങ്കിലും, തന്റെ ശരീരത്തിലെ വിവിധ അവയവങ്ങളിലൂടെ അഞ്ചുപേർക്ക്…
ഭാരതീയ രാഷ്ട്രീയ ചരിത്രത്തിലെ സുവർണ്ണ അധ്യായമായ ഭാരതീയ ജനസംഘം അതിന്റെ പ്രയാണത്തിന്റെ 75-ാം വാർഷികം (പ്ലാറ്റിനം ജൂബിലി) പിന്നിടുമ്പോൾ, രാജ്യസ്‌നേഹവും…
രാഷ്ട്രീയ സ്വയംസേവക സംഘം സർസംഘചാലക് ഡോ. മോഹൻജി ഭാഗവതിന്റെ 2026ലെ വിജയദശമി പ്രസംഗം ഭാരതത്തിന്റെ ഭാവി വികസനത്തിനുള്ള ദർശനരേഖയാണെന്ന് ധനമഞ്ജുരി…
രാജ്യത്ത് വലിയ വിവാദമായ മഹാദേവ് ഓൺലൈൻ വാതുവെപ്പ് ആപ്പ് കേസിൽ നിർണായക നീക്കവുമായി കേന്ദ്ര അന്വേഷണ ഏജൻസിയായ സിബിഐ. കേസിലെ…
2026 ഒക്ടോബർ 31-ന് സർദാർ വല്ലഭ്ഭായ് പട്ടേലിന്റെ 151-ാം ജന്മവാർഷികം രാഷ്ട്രീയ ഏകതാ ദിവസ് ആയി ഭാരതം ആചരിക്കുന്നു. സ്വതന്ത്ര…