Monday, December 15, 2025

അല്‍ഫോന്‍സ് കണ്ണന്താനത്തിന് നേരെ സിപിഎമ്മിന്റെ അതിക്രമം

കൊച്ചി: പോളിങ് ബൂത്ത് സന്ദര്‍ശിക്കാന്‍ എത്തിയ എന്‍ഡിഎ സ്ഥാനാര്‍ത്ഥി അല്‍ഫോന്‍സ് കണ്ണന്താനത്തിന് നേരെ സിപിഎമ്മിന്റെ അതിക്രമം. രാവിലെ തൃപ്പൂണിത്തുറ ഗവ. ബോയ്‌സ് ഹൈസ്‌കൂളില്‍ ബൂത്ത് സന്ദര്‍ശനത്തിനെത്തിയ അല്‍ഫോന്‍സ് കണ്ണന്താനത്തിനെ അകാരണമായി ചില സിപിഎം പ്രവര്‍ത്തകര്‍ ചേര്‍ന്ന് തടയുകയായിരുന്നു.

ബൂത്ത് സന്ദര്‍ശനം നടത്തുക എന്നത് ഒരു സ്ഥാനാര്‍ത്ഥിയുടെ അവകാശമാണെന്ന കണ്ണന്താനത്തിന്റെ വാദത്തിന് മുന്‍പില്‍ ഉത്തരം കിട്ടാതെ നിന്ന സിപിഎം പ്രവര്‍ത്തകരെ മറി കടന്ന് ബൂത്തും സന്ദര്‍ശിച്ചാണ് അദ്ദേഹം മടങ്ങിയത്. പരാജയ ഭീതിയില്‍ വെളറി പൂണ്ടിട്ടാണ് കമ്മ്യൂണിസ്റ്റുകാര്‍ ഇത്തരത്തില്‍ പെരുമാറുന്നതെന്ന് അദ്ദേഹം പറഞ്ഞു.

അല്‍ഫോന്‍സ് കണ്ണന്താനത്തിനെ തടഞ്ഞ പ്രവര്‍ത്തകര്‍ക്കെതിരെ കളക്ടര്‍ക്കും. തെരെഞ്ഞെടുപ്പ് കമ്മീഷണര്‍ക്കും പരാതി നല്‍കുമെന്ന് തൃപ്പൂണിത്തുറ മണ്ഡലം പ്രസിഡന്റ് യു. മധുസൂദനന്‍ പറഞ്ഞു.

Related Articles

Latest Articles